VD Satheeshan: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്
ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് മടക്കി കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുക്കുമെന്ന് വിഡി സതീശൻ.
തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് (Cherian Philip) കോണ്‍ഗ്രസ് (Congress) തറവാട്ടിലേക്ക് മടങ്ങിയെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് (Opposition Leader) വി.ഡി സതീശന്‍ (VD Satheeshan). അതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന അദ്ദേഹം പ്രത്യേക സാഹചര്യത്തിലാണ് എല്‍ഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചത്. സിപിഎമ്മില്‍ നിന്നും നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും. ഇനിയും നിരവധി പേര്‍ വരാനുണ്ട്.
എറണാകുളത്ത് ആയിരത്തിലധികം പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മറ്റുപല ജില്ലകളിലും നിരവധി പേര്‍ പാര്‍ട്ടിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലേക്ക് എത്തുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ (State Government) ദുരന്തനിവാരണ പ്രവർത്തികളെ ചെറിയാൻ ഫിലിപ്പ് അടുത്തിടെ വിമർശിച്ചിരുന്നു. തുടർന്ന് കൈരളിയിൽ വാരാന്ത്യത്തിൽ സംപ്രേഷണം ചെയ്തിരുന്ന 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പരിപാടി സ്വതന്ത്രമായി സ്വന്തം യൂട്യൂബ് ചാനലിൽ അവതരിപ്പിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് (Cherian Philip) അറിയിച്ചിരുന്നു. ഈ നീക്കം രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നത്. 2022 ജനുവരി ഒന്ന് മുതലാണ് പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...