വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയിൽ വീണ എസ് നായരുടെ അഭ്യർഥന നോട്ടീസുകൾ; ഇത്തവണ കണ്ടെത്തിയത് വാഴ തോട്ടത്തിൽ നിന്ന്
പേരൂർക്കടയിലെ ഒരു വാഴത്തോട്ടത്തിൽ നിന്നാണ് നോട്ടീസുകൾ കണ്ടെത്തിയത്.
Thiruvananthapuram: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ യുഡിഎഫ് (UDF) സ്ഥാനാർഥിയായ വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകൾ വാഴ തോട്ടത്തിൽ നിന്ന് കണ്ടെത്തി. പേരൂർക്കടയിലെ ഒരു വാഴത്തോട്ടത്തിൽ നിന്നാണ് നോട്ടീസുകൾ കണ്ടെത്തിയത്. മുമ്പ് വീണ എസ് നായരുടെ നോട്ടിസുകൾ ആക്രി കടയിൽ വില്പന നടത്തിയത് കണ്ടെത്തിയിരുന്നു. ഇത് വൻ വിവാദത്തിലേക്കായിരുന്നു വഴി വെച്ചത്.
വീണ എസ് നായരുടെ 50 കിലോഗ്രാമോളം വരുന്ന പ്രചാരണ നോട്ടീസുകളായിരുന്നു ആക്രി കടയിൽ നിന്ന് കണ്ടെത്തിയത്. നന്ദൻകോഡ് വൈഎംആർ ജംക്ഷനിൽ ഉള്ള ആക്രിക്കടയിൽ നിന്നാണ് പോസ്റ്ററുകൾ കണ്ടെത്തിയത്. കടുത്ത മത്സരമാണ് വട്ടിയൂർക്കാവിൽ ഉണ്ടായത്. കടുത്ത ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്നത് 2 തെരഞ്ഞെടുപ്പുകളായിരുന്നു (Election). 2 തെരഞ്ഞെടുപ്പുകളിലും വിജയം യുഡിഎഫിനൊപ്പം ആയിരുന്നു. എന്നാൽ 2019ൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ മണ്ഡലത്തിൽ വിജയം കൈവരിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു.
ALSO READ: തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം- പി.സി ജോർജ്
വിവാദത്തെ പറ്റി കൂടുതൽ അന്വേഷിക്കാൻ കോൺഗ്രസ് (Congress) സംസ്ഥാന പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ 3 പേരുടെ കമ്മിറ്റി കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആക്രിക്കടയിൽ നിന്ന് പോസ്റ്ററുകൾ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വീണ തന്നെ പരാതിയുമായി രംഗത്തെത്തിയിരുന്നു. പുതുതായി രൂപീകരിച്ച കമ്മിറ്റി സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉറപ്പ് നൽകിയിട്ടുണ്ട്.
ALSO READ: സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ
കോൺഗ്രസ് ജനറൽ സെക്രട്ടറി ജോൺസൺ അബ്രഹാം, സെക്രട്ടറിമാരായ എൽ കെ ശ്രീദേവി, സതീഷ് കൊച്ചുപറമ്പിൽ എന്നിവർ ഉൾപ്പെട്ടതാണ് പുതുതായി രൂപീകരിച്ച കമ്മിറ്റി. തിരുവനന്തപുരം (Thiruvananthapuram) ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സംഭവത്തെ കുറിച്ച് മറ്റൊരു അന്വേഷണം നടത്തുകയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ കോൺഗ്രസ് ഓഫീസിന്റെ ചുമതലയുള്ള നേതാവിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
യുഡിഎഫും ബിജെപിയും (BJP) തമ്മിൽ വട്ടിയൂർക്കാവിൽ വോട്ട് മറിക്കുന്നുണ്ടെന്നും അതിനാൽ വീണ എസ് നായരും കോൺഗ്രസ്സും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമല്ലെന്നും വി കെ പ്രശാന്ത് മുമ്പും ആരോപിച്ചിരുന്നു. ഇപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് വീണ എസ നായരുടെ ഉപേക്ഷിക്കപ്പെട്ട നോട്ടീസുകൾ കണ്ടെത്തുന്നത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാരയുടെ തെളിവാണെന്നും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎ കൂടിയായ വികെ പ്രശാന്ത് ആരോപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...