Mumbai: മഹാരാഷ്ട്രയിലെ Maha Vikas Aghadi സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരുമെന്നും പ്രഖ്യാപിച്ച് BJP സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍...
ചന്ദ്രകാന്ത് പാട്ടീലിന്‍റെ (Chandrakant Patil) പ്രസ്താവന വിവാദങ്ങള്‍ക്ക് വഴി തെളിച്ചുവെങ്കിലും കാരണങ്ങള്‍ നിരത്തി അദ്ദേഹം തന്‍റെ പ്രസ്താവനയ്ക്ക് ആക്കം കൂട്ടുകയാണ്.
15 ദിവസത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നാണ് ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നത്. പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ( President's Rule) നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ആരുടേയും പേരെടുത്തു പറയാതെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
ചിലര്‍ ഈ മന്ത്രിമാര്‍ക്കെതിരെ കോടതിയെ സമീപിക്കും, അതോടെ അവര്‍ക്ക് രാജിവെക്കേണ്ടിവരും, എന്നായിരുന്നു ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരാന്‍ മറ്റെന്താണ് വേണ്ടതെന്ന് വിദഗ്ധര്‍ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്രയൊക്കെ ഈ സംസ്ഥാനത്ത് സഭവിച്ചിട്ടും എന്തുകൊണ്ട് സംസ്ഥാനത്തിന്‍റെ ഭരണം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ മടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സര്‍വീസില്‍ തുടരാന്‍ മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് തന്നിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായും മറ്റൊരു മന്ത്രി അനിൽ പരാബ് കരാറുകാരിൽ നിന്ന് പണം സ്വരൂപിക്കാൻ ആവശ്യപ്പെട്ടതായും സസ്പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഓഫീസര്‍ സച്ചിന്‍ വാസേ തുറന്നു പറഞ്ഞതോടെയാണ് സര്‍ക്കാര്‍ വീഴുമെന്ന പ്രസ്താവനയുമായി BJP സംസ്ഥാന അദ്ധ്യക്ഷന്‍ രാഗത്തെത്തിയത്.
സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി രാജിവച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുന്നതിനായാണ് താന്‍ രാജിവയ്ക്കുന്നതെന്നും അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും രാജി കത്തില്‍ അനില്‍ ദേശ്മുഖ് പറഞ്ഞിരുന്നു.
മുന്‍ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് ആണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...