തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായില്ല; മന്ത്രി പി തിലോത്തമന്റെ പിഎയെ പുറത്താക്കി സിപിഐ

മന്ത്രി പി തിലോത്തമന്റെ പിഎയെ പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 05:03 PM IST
  • മന്ത്രി പി തിലോത്തമൻറെ പിഎയെ സിപിഐ പുറത്താക്കി
  • പി പ്രദ്യോതിനെയാണ് പുറത്താക്കിയത്
  • തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
  • കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കൂടിയാണ് പ്രദ്യോത്
തെര‍ഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായില്ല; മന്ത്രി പി തിലോത്തമന്റെ പിഎയെ പുറത്താക്കി സിപിഐ

ആലപ്പുഴ: മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ (CPI) നിന്ന് പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി. പി പ്രദ്യോതിനെയാണ് പുറത്താക്കിയത്.  ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കൂടിയാണ് പ്രദ്യോത്. നിയമസഭ തെരഞ്ഞെടുപ്പിൽ കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതല പ്രദ്യോതിനായിരുന്നു നൽകിയിരുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം സജീവമാകാതിരുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടി തേടിയിരുന്നു. ഇതിൽ കൂടുതൽ പരാതികളും ഉയർന്നത് പ്രദ്യോതിനെതിരെയാണ്. ഇതാണ് നടപടിക്ക് പിന്നിലെന്നാണ് വൃത്തങ്ങൾ പറയുന്നത്. ചേർത്തലയിൽ പി പ്രസാദായിരുന്നു സിപിഐ സ്ഥാനാർഥി. ഇയാളെ തോൽപ്പിക്കണമെന്ന പ്രചാരണം പ്രദ്യോത് നടത്തിയെന്ന വിവരം പാർട്ടിക്ക് ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരം ഇടപെടലുകളെക്കുറിച്ച് ഇയാൾക്കെതിരെ പരാതി ലഭിച്ചതാണ് നടപടിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.

ALSO READ: കടൽക്കൊല കേസ്: 10 കോടി രൂപ നഷ്ടപരിഹാരം നൽകിയ ശേഷമേ കേസ് ഒത്ത് തീർപ്പാക്കൂവെന്ന് സുപ്രീം കോടതി

പി തിലോത്തമന്റെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിലാണ് പി തിലോത്തമന്റെ വിശ്വസ്തനായി അറിയപ്പെടുന്ന പ്രദ്യോതിനെതിരെ നടപടി സ്വീകരിച്ചത്. കരുവ ലോക്കൽ കമ്മിറ്റിയുടെ ശുപാർശ ചേർത്തല മണ്ഡലം സമിതി അം​ഗീകരിച്ചാൽ മാത്രമേ നടപടി പൂർണമാകുകയുള്ളൂ. ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ചേർത്തല. കഴിഞ്ഞ തവണ തിലോത്തമനെതിരെ മികച്ച മത്സരം കാഴ്ചവച്ച ശരത്തിനെയാണ് ഇത്തവണയും കോൺ​ഗ്രസ് ചേർത്തലയിൽ മത്സരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News