വേങ്ങര: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രൻ മത്സരിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പ് ഇന്ന് വൈകിട്ട് ഉണ്ടാവും.


COMMERCIAL BREAK
SCROLL TO CONTINUE READING

പലതവണ മത്സരിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് കെ. ജനചന്ദ്രൻ മത്സരരംഗത്ത് എത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വളളിക്കുന്ന് നിയോജകമണ്ഡലത്തിലും ലോക്‌സഭ  തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലും സ്ഥാനാര്‍ഥിയായതിന്‍റെ അനുഭവ പരിചയം സ്ഥാനാര്‍ഥിക്കുണ്ട്.


അതേസമയം പത്രിക സമര്‍പ്പണം നടത്തി പ്രചാരണച്ചൂടിലാണ് ഇടതു, വലതു മുന്നണി സ്ഥാനാര്‍ഥികള്‍.


കോണ്‍ഗ്രസ്, ലീഗ് ഭിന്നതയുളള കണ്ണമംഗലം പഞ്ചായത്തിലാണ് ഇടതുസ്ഥാനാര്‍ഥി പി.പി. ബഷീറിന്‍റെ പ്രചാരണം. പ്രവര്‍ത്തകരേയും കുടുംബങ്ങളേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥി. 


വേങ്ങര നിയോജക മണ്ഡലത്തിലാകെ വോട്ടര്‍മാരെ നേരില്‍ കാണാനുളള തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍. പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ പ്രചാരണത്തിന് കെ.എന്‍.എ ഖാദറിനൊപ്പമുണ്ട്.