തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശിയ്ക്കെതിരായ പീഡന പരാതിയില്‍ നടപടി വൈകില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.


മാത്രമല്ല പെണ്‍കുട്ടിയ്ക്ക് പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.


അന്വേഷണ കമ്മീഷനെ മൂന്നാം തീയതിയ്ക്ക് മുന്‍പേ നിയോഗിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം ശശിയ്ക്കെതിരായ പരാതി പാര്‍ട്ടി സംസ്ഥാന ഘടകവും കേന്ദ്രവും പൂഴ്ത്തിയിട്ടില്ലെന്ന് പാര്‍ട്ടി ഘടകം പറഞ്ഞു.