Viral Video : എന്റെ പൊന്നോ ഒരു രക്ഷയുമില്ല! `പാലാ പള്ളി` ഗാനത്തിന് കിടിലൻ സ്റ്റെപ്പുമായി കന്യാസ്ത്രീ, വീഡിയോ വൈറൽ
Nun Dancing Viral Video : ഒരു സംഘം വിനോദയാത്രയ്ക്ക് പോകുന്ന വേളയിൽ കന്യാസ്ത്രീ ബസിനുള്ളിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോ
സോഷ്യൽ മീഡിയ ഒരോ ദിവസം ഏത് തരം വീഡിയോയാണ് വൈറലാകുന്നത് പറയാൻ സാധിക്കില്ല. ചില വീഡിയോകൾ നമ്മെ ഒരുപാട് ചിന്തുപ്പിക്കുകയും മറ്റ് ചിലത് നമ്മെ ചിരിപ്പിക്കുകയും ചെയ്യും. ഇത് രണ്ട് ചെയ്യുന്ന വീഡിയോകളുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്നത് ഒരു അതിശയിപ്പിക്കുന്ന വീഡിയോയാണ്. അത് നിസാരം എന്ന് പറയാമെങ്കിൽ പതിവിന് വിപരീതമായി നടക്കുമ്പോൾ ആ വീഡിയോ നമ്മളെ ഒന്ന് അതിശയിപ്പിച്ചേക്കും. അങ്ങനെ അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കന്യാസത്രീയുടെ നൃത്തമാണ്.
ഒരു കന്യാസ്ത്രീ എന്ന പറഞ്ഞ നിസാരവൽക്കരിക്കുന്നില്ല. അൽപം പ്രായമുള്ള കന്യസ്ത്രീയാണ് നൃത്തം ചെയ്യുന്നതെന്ന് വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. അതും ഓടികൊണ്ടിരിക്കുന്ന ബസിനുള്ളിലാണ് കന്യസ്ത്രീ അതിമനോഹരമായി ഗാനത്തിനൊപ്പം ചുവട് വെക്കുന്നത്. കന്യസ്ത്രീയടുടെ ചുവടുകൾക്ക് കൂടെ ഉണ്ടായിരുന്നവർ കൈയടിച്ച് പ്രത്സാഹനം നൽകുന്നുമുണ്ട്.
ALSO READ : Viral Video: ഭർത്താവിനെ പുകവലിക്കാൻ സഹായിക്കുന്ന ഭാര്യ, അതും സ്കൂട്ടർ ഓടിക്കുന്നതിനിടെ; വീഡിയോ വൈറൽ
കോട്ടയംകാരിയായ ഒരു കന്യാസ്ത്രീ നൃത്തെ ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഓടുന്ന ബസിൽ പൃഥ്വിരാജ് ചിത്രം കടുവയിലെ സൂപ്പർ ഹിറ്റ് ഗാനമായ പാലാ പള്ളി എന്ന ഗാനത്തിനൊപ്പാണ് കന്യാസ്ത്രീ തന്റെ തിരുവസ്ത്രം ധരിച്ചുകൊണ്ട് തന്നെ നൃത്തം ചെയ്യുന്നത്. ബിസ് അങ്ങോട്ടുമിങ്ങോട്ടും ഉലയുമ്പോൾ തന്റെ നൃത്തം അവസാനിപ്പിക്കാൻ കന്യാസ്ത്രീ തയ്യാറാകുന്നുമില്ല. കന്യാസ്ത്രീയുടെ നൃത്തം കണ്ട് ആസ്വദിക്കുന്നവർ എല്ലാവരും കൈ തട്ടി പ്രത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം:
ക്രിസ്റ്റോഫെർ ക്നാനായ നടുപ്പറമ്പ് (christofer_knanaya_nadupparamb) ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ പതിനായിരങ്ങളാണ് കണ്ടിരിക്കുന്നത്. എല്ലാവരും കന്യാസ്ത്രീയുടെ നൃത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകളും രേഖപ്പെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...