തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് ഇതിന്‍റെ കാരണമെന്നും അദാനി ഗ്രൂപ്പ് കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഖിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കത്ത് സ്വതന്ത്ര എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു വരികയാണ്. 


ഡിസംബറില്‍ പദ്ധതി തീര്‍ന്നില്ലെങ്കില്‍ ദിവസം 12 ലക്ഷം രൂപ വീതം സര്‍ക്കാരിന് നല്‍കേണ്ടി വരും അത് ഒഴിവാക്കാനാണ് ഓഖി ദുരന്തം മറയാക്കുന്നതെന്നാണ് സൂചന. പാറ കിട്ടാത്തതാണ് പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമെന്നാണ് സൂചന