Thiruvananthapuram : വോട്ടർ പട്ടികയിലെ (Voters List) ഇരട്ട വോട്ടുകള്‍ കണ്ടെത്തി അത് ശുദ്ധീകരിക്കാന്‍ ശ്രമിച്ചതിനെതിരെ കേസെടുപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ പ്രക്രിയക്കെതിരായ കയ്യേറ്റമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വോട്ട് ഇരട്ടിപ്പും വ്യാജ വോട്ടുകളും നീക്കം ചെയ്യുകയും അത് ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് പകരം അത് പുറത്തു കൊണ്ടുവന്നവരെ പിടികൂടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission of India) ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പത്രകുറിപ്പിലൂടെ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് കേട്ട് കേഴ്‌വി ഇല്ലാത്ത കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകിരച്ചിരുന്ന വോട്ടര്‍ പട്ടികയാണ് പ്രതിപക്ഷം പരിശോധിച്ച് ഇരട്ടിപ്പ് കണ്ടെത്തിയത്. ഏത് പൗരനും പ്രാപ്യമായ ലിസ്റ്റാണത്. അതിലെവിടെയാണ് ചോര്‍ത്തലുള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് ചോദിച്ചു.


ALSO READ : വോട്ടർ പട്ടിക ചോർന്നെന്ന് പരാതി; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ Crime branch കേസെടുത്തു


കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കി നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കടമയാണ്. അതിലാണ് കമ്മീഷന് വീഴ്ച പറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍മാരുടെ പട്ടികയില്‍ അമ്പരപ്പിക്കുന്ന  തോതിലാണ്  ഇരട്ടിപ്പ് കടന്നു കൂടിയത്. നിക്ഷപക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കുന്ന തരത്തിലായിരുന്നു അത്. ഒരേ വോട്ടര്‍മാരുടെ ഫോട്ടോയും വിലാസവും ഉപയോഗിച്ച് നിരവധി വ്യാജവോട്ടര്‍മാരാണ് സൃഷ്ടിക്കപ്പെട്ടത്.


ഇത് പുറത്തു കൊണ്ടു വരികയാണ് അന്ന് പ്രതിപക്ഷം ചെയ്തത്. അല്ലാതെ വെറുതെ ആരോപണം ഉന്നയിക്കുക അല്ല, തെളിവ് സഹിതം പിഴവ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.


ALSO READ : Voters List Leak: ചോർന്നത് ഇലക്ഷൻ കമ്മീഷൻ ലാപ്പ് ടോപ്പിൽ നിന്ന് സാധ്യതയില്ലെന്ന് പ്രതിപക്ഷം


വോട്ട് ഇരട്ടിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും അന്ന് സമ്മതിച്ചതാണ്. എന്നിട്ടിപ്പോള്‍ മുഖം രക്ഷിക്കുന്നതിനുള്ള സര്‍ക്കസാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്. കുറ്റമറ്റരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബാദ്ധ്യതപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിനുള്ള ഉദ്യമത്തിനെതിരെ കേസു കൊടുക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  


ALSO READ : Kerala Assembly Election 2021 : ഇരട്ട വോട്ട് വിവാദം - ഒരാൾ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം


67 ലക്ഷം സമ്മതിദായകരുടെ വിവരങ്ങളാണ് പുറത്ത് പോയിരിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെ ഔദ്യോഗിക ലാപ്ടോപ്പിൽ നിന്നാണ് വിവരങ്ങൾ ചോർന്നിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക