Trivandrum: സംസ്ഥാന വോട്ടർ പട്ടികയിൽ രണ്ടുകോടി 67ലക്ഷം സമ്മതിദായകരുടെ പേര് വിവരങ്ങൾ ചോർന്നെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി.ജോയിന്റ് ചീഫ് ഇലക്ഷൻ കമ്മീഷണർ ആണ് ഇത് സംബന്ധിച്ച പരാതി ക്രൈം ബ്രാഞ്ചിനു കൈമാറിയത്. പരാതി പ്രകാരം ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക ലാപ് ടോപ്പിൽ നിന്ന് ചോർന്നുവെന്നാണ് പരാതി. വോട്ടർപട്ടികയിൽ 38,000ത്തോളം വ്യാജ വോട്ടർമാർ ഉണ്ടെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു.
ALSO READ: തദ്ദേശ തിരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക...
തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ പ്രസിദ്ധികരിച്ച വോട്ടർപട്ടിക ചോർന്നുവെന്നുള്ള പരാതി അർഥശൂന്യം എന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. വോട്ടർപട്ടിക തയാറാക്കിയ കെൽട്രോണിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...