Thiruvananthapuram :  മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന് (VS Achuthanandan) ഇന്ന് 98 വയസ് (Birthday) തികഞ്ഞു. കോവിഡ് വ്യാപനവും (Covid 19) ആരോഗ്യ പ്രശനങ്ങളും മൂലം കഴിഞ്ഞ 2 വര്ഷങ്ങളായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും ഒഴിഞ്ഞ്, വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് ജനനായകൻ.  പ്രായാധിക്യവും അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നില്ക്കാൻ നിർബന്ധിതനാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

 തിരുവനന്തപുരത്ത് മകൻ വിഎ അരുൺ കുമാറിന്റെ ബാർട്ടൺഹിലിലെ വസതിയിലാണ് വിഎസ് ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നത്. ഇടയ്ക്കുണ്ടായ പക്ഷാഘാതം മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ വിഎസ് അച്ചുതാനന്ദൻ ഇപ്പോൾ നേരിടുന്നുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. എന്നാൽ ജനുവരിയിൽ ഈ പദവിയിൽ നിന്നും ഒഴിയുകയായിരുന്നു.


ALSO READ: Heavy Rain : കാലാവർഷക്കെടുതിയിൽ ഇതുവരെ മരിച്ചത് 39 പേർ; ഇന്നും നാളെയും റെഡ് അലേർട്ട് പോലെ നേരിടുമെന്ന് മന്ത്രി കെ രാജൻ


അദ്ദേഹം അവസാനമായി നിർവഹിച്ച ഔദ്യോഗിക പദവി ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷന്റെതാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഒന്നിനോടും പ്രതികരിക്കുന്നിലെങ്കിലും വി എസ് എല്ലാ ദിവസവും പത്രവായനയും  വാർത്ത കാണുന്നതും ശീലമാക്കിയിട്ടുണ്ട്. സ്വന്താമായി വായിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ, പത്രം വായിച്ച് നൽകുകയാണ് പതിവ്.


ALSO READ: Kuttanad Waterlevel: ജലനിരപ്പ് കുറയുന്നു, ജാ​ഗ്രത തുടർന്ന് കുട്ടനാട് അപ്പർ കുട്ടനാട് മേഖല


2019 ലാണ് ഇദ്ദേഹം അവസാനമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്. അന്ന് പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിൽ വിഎസ് പങ്കെടുത്തിരുന്നു, എന്നാൽ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തെആരോഗ്യ വഷളായതിനെ തുടർന്ന് ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. അതിന് ശേഷം പൂർണ വിശ്രമത്തിലാണ് അദ്ദേഹം. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ അദ്ദേഹം സന്ദർശകരെയും അനുവദിക്കാറില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.