ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട് (Kuttanadu) മേഖലയിൽ ജലനിരപ്പ് (Waterlevel) കുറയുന്നതായി റിപ്പോർട്ട്. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും മഴ (Rain) മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ജാഗ്രത (Alert) തുടരുകയാണ്.
ഇന്നലെ കക്കി അണക്കെട്ടും ഇന്ന് പമ്പ അണക്കെട്ടും തുറന്നതോടെ നദികളിൽ ജലനിരപ്പ് ഉയർത്തിയെങ്കിലും തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവിടങ്ങളിലൂടെ പരമാവധി വെള്ളം കടലിലേക്ക് ഒഴുകി മാറുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നിലവിലെ ജലനിരപ്പ് വിലയിരുത്തി കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ 60 സെൻ്റീമീറ്ററിൽ നിന്ന് 90 ആക്കി ഉയർത്തി. അപ്പർ കുട്ടനാടിന്റെ പടിഞ്ഞാറൻ മേഖലകളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്.
Also Read: Kerala Rain: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശമെന്ന് പി.പ്രസാദ്
200 ക്യുമെക്സ് വെള്ളം ആണ് നിലവിൽ ഒഴുക്കിവിടുന്നത്. ഇന്ന് പുലർച്ചെ രണ്ട് ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതം തുറന്ന പമ്പ അണക്കെട്ടിൽ ഉച്ചയോടെ 45 സെൻ്റിമീറ്റർ ആയി ഉയർത്തി. പമ്പയിൽ പരമാവധി 10 സെൻ്റീമീറ്റർ വരെയാണ് ജലനിരപ്പ് ഉയരുന്നത്. ആരോഗ്യമന്ത്രിയുടെ നേത്യത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
കിഴക്കന്‍ വെള്ളത്തിന്റെ വരവിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ പള്ളാത്തുരുത്തി, പുളിങ്കുന്ന്, കൈനകരി, നെടുമുടി, കാവാലം, തുടങ്ങിയ മേഖലകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയുടെ ഭാഗമായി തോട്ടപ്പള്ളി സ്പില്‍ വേയുടെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നു. കൂടാതെ നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി സ്പില്‍ വേയില്‍ തങ്ങി നില്ക്കുന്ന മാലിന്യങ്ങളും പായലും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും കലക്ടർ അറിയിച്ചു.
എൻഡിആർഎഫ് സംഘവും മത്സ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മണിമല ആറിൻ്റെ തീരത്ത് മല്ലപ്പള്ളി അടക്കമുള്ള മേഖലകളിലും വെള്ളം പൂർണമായും ഇറങ്ങി. തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
അതേസമയം, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ജില്ലയില്‍ 100-ലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി (Relief Camps) 7500-ന് അടുത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കെ ഭീതി ഒഴിയും വരെ താഴ്ന്ന പ്രദേശങ്ങളിലെ ആളുകൾ ക്യാമ്പുകളിൽ തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...