വാളയാര്‍ കേസ്: ജൂഡീഷല്‍ അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് ബിജെപി
വാളയാര്‍ കേസില്‍ ജൂഡീഷല്‍ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജൂഡീഷല്‍ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്.
സിപിഎമ്മുകാരായ പ്രതികളെയും പോലീസുകാരെയും രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിലുള്ള അപകടം മനസിലാക്കിയാണ് ഈ നീക്കമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
അതേസമയം, വാളയാര്‍ പീഡനക്കേസില്‍ ഇന്ന് സര്‍ക്കാര്‍ ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പോലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചകള്‍ കമ്മീഷന് പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അദ്ധ്യക്ഷനായ സമിതിയായിരിക്കും കേസ് അന്വേഷിക്കുക.
ഇതിനിടെ വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.