കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രതികള്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാനും ശ്രമിച്ചിരുന്നതായി പൊലീസ്‌. ഹര്‍ത്താലിന് ആഹ്വാനം ചെയ്തശേഷം കലാപമുണ്ടാക്കാനാണ് ശ്രമം നടത്തിയത്. എല്ലാ ജില്ലകളിലും ഹര്‍ത്താല്‍ ആഹ്വാനത്തിനായി തുടര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാന പ്രതി കൊല്ലം തെന്മല സ്വദേശി അമര്‍നാഥിന്‍റെ അറസ്റ്റോടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. അമര്‍നാഥിന് ആര്‍എസ്എസുമായും ശിവസേനയുമായും ബന്ധമുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.


അതേസമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ചുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി.