Wild elephant: ജനവാസ മേഖലയിൽ ഭീതിപരത്തിയ പിടി സെവനെ മയക്കുവെടിവച്ചു; ധോണിയിലെ കൂട്ടിലെത്തിക്കും
Wild elephant PT 7: മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാനെ വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. 75 അംഗ ദൗത്യ സംഘമാണ് കാട്ടാനയെ പിടികൂടിയത്.
ധോണിയിലെ ജനവാസമേഖലയിൽ ഭീതിപരത്തിയ പിടി സെവനെ മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് മയക്കുവെടിവെച്ചത്. ധോണിയിലെ കോർമ എന്ന സ്ഥലത്താണ് ആനയെ കണ്ടെത്തിയത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാനെ വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. 75 അംഗ ദൗത്യ സംഘമാണ് കാട്ടാനയെ പിടികൂടിയത്.
പിടി സെവനെ ധോണിയിലെ കൂട്ടിലെത്തിക്കും. ആനയെ കൂട്ടിലെത്തിക്കാനായി മൂന്ന് കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയാണ് എത്തിച്ചിരിക്കുന്നത്. ഇന്നലെ മയക്കുവെടിവച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും പിടി സെവൻ ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
ALSO READ: Mission PT 7: ഓപ്പറേഷന്‍ പി ടി 7; ധോണിയെ വിറപ്പിക്കുന്ന കൊമ്പനെ പൂട്ടാന്‍ ദൗത്യസംഘം വനത്തില്‍
കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ ആനയാണ് പിടി സെവൻ. 2022 ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ, നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. മയക്കുവെടിവച്ച് ആനയെ പിടികൂടാൻ മാസങ്ങൾക്ക് മുൻപേ തീരുമാനം എടുത്തിരുന്നെങ്കിലും പിന്നീട് വനംവകുപ്പ് നിലപാട് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ വീണ്ടും തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...