പാലക്കാട്: ധോണിയിലെ ജനവാസമേഖലയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന പിടി 7 എന്ന കൊമ്പനെ തളയ്ക്കാന്‍ ദൗത്യസംഘമിറങ്ങി. രണ്ടായി തിരിഞ്ഞ സംഘം രാവിലെ അഞ്ചുമണിയോടെ വനത്തിലേക്ക് പ്രവേശിച്ചതായിട്ടാണ് റിപ്പോർട്ട്. ആനയെ ട്രാക്ക് ചെയ്യുന്നതും ആന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാന്‍ പറ്റിയതാണോയെന്നും പരിശോധിക്കുന്നതാണ് സംഘത്തിന്റെ ആദ്യ ചുമതല. വനത്തില്‍ നിന്നും ആന പുറത്തേക്ക് ഇറങ്ങിയാല്‍ ഉടന്‍ രണ്ടാം സംഘത്തെ രംഗത്തിറക്കി മയക്കുവെടി വയ്ക്കാനാണ് നീക്കം. അതിനായി ഡോ.അരുണ്‍ സക്കറിയയും സംഘവും തയ്യാറാണ്. ധോണി കോർമയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്.
Also Read: 'വീട്ടിൽ കയറി വെട്ടും'; സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെൻഷനിലായ എഎസ്ഐയുടെ വധ ഭീഷണി
വനാതിര്‍ത്തിയില്‍ ആന പ്രവേശിച്ചാലുടന്‍ വെടിവയ്ക്കാനാണ് സംഘത്തിന്റെ നീക്കം. പക്ഷെ ഉള്‍ക്കാടിലോ ജനവാസമേഖലയിലോ വെച്ച് ആനയെ വെടിവയ്ക്കില്ല. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മയക്കുവെടിയേറ്റിട്ടും ആന ജനവാസമേഖലയിലേക്കോ മറ്റോ നീങ്ങുന്ന സാഹചര്യം ഉണ്ടായാൽ കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തേണ്ടി വരും. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ ആന മയങ്ങൂവെന്നാണ് വിദഗ്ധർ പറയുന്നത്. നിലവില്‍ ആദ്യസംഘത്തിന്റെ നിര്‍ദേശത്തിനായി രണ്ടാം സംഘം ഫോറസ്റ്റ് സ്റ്റേഷനില്‍ കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ദൗത്യം തുടങ്ങിയാല്‍ അഞ്ച് സംഘമായി പിരിയും ബാക്കി നീക്കം.
Also Read: Lucky Baby Girl: ഈ രാശികളിൽ ജനിച്ച പെൺകുട്ടികളുടെ അച്ഛന്മാർ ഭാഗ്യവാന്മാർ! ലഭിക്കും വൻ പുരോഗതി
തുടര്‍ച്ചയായി ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ആന അടുത്തിടെ പ്രദേശവാസികളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. കാട്ടാന ശല്യം രൂക്ഷമായതോടെ വൈകിട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവര്‍ പുറത്തിറങ്ങാറില്ലയെന്നതാണ് സത്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...