തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ നിയമലംഘനങ്ങള്‍ വിജിലന്‍സ് അന്വഷിക്കണം. നടപടിയുണ്ടായില്ലെങ്കില്‍ മറ്റ് മര്‍ഗങ്ങള്‍ തേടുമെന്നും ചെന്നിത്തല വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടിനെതിരെ ഭൂമി കയ്യേറ്റ ആരോപണം ഉയര്‍ന്ന സമയത്ത് അതുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ കാണാതായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട്, ആലപ്പുഴ നഗരസഭ ആസ്ഥാനത്തില്‍ നിന്ന് 18 ഫയലുകള്‍ കണ്ടെത്തി. 32 ഫയലുകളായിരുന്നു കാണാതെ പോയത്. 


ഭൂമി കയ്യേറിയെന്ന ആരോപണം തോമസ് ചാണ്ടി നിയമസഭയില്‍ നിഷേധിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം വരെ രാജി വയ്ക്കുെമന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു.