Bougainvillea Movie: 'ബോ​ഗയ്ൻവില്ല' ഉടൻ തിയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ

വരത്തൻ ആണ് ഇതിന് മുൻപ് അമൽ നീരദും ഫഹദും ഒന്നിച്ച് ചെയ്ത ചിത്രം.  

Written by - Zee Malayalam News Desk | Last Updated : Sep 19, 2024, 12:53 PM IST
  • അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • അമൽ നീരദിനൊപ്പം ലജോ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Bougainvillea Movie:  'ബോ​ഗയ്ൻവില്ല' ഉടൻ തിയേറ്ററുകളിലേക്ക്; ആകാംക്ഷയുണർത്തി പുതിയ പോസ്റ്റർ

അമൽ നീരദ് ഒരുക്കുന്ന ചിത്രമായ ബോ​ഗയ്ൻവില്ലയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടർ പോസ്റ്ററുകളുംൾ നേരത്തെ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരാണ് പുതിയ പോസ്റ്ററിലുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുകയാണ്. ഫസ്റ്റ് ലുക്ക് തന്നെ കിടിലൻ ആണെന്നായിരുന്നു പോസ്റ്ററുകൾ പുറത്ത് വന്നതിന് പിന്നാലെയുള്ള കമന്റുകൾ. 

അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ നീരദിനൊപ്പം ലജോ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുശിൻ ശ്യാം ആണ് സം​ഗീതം ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ഛായാ​ഗ്രഹണം നിർവഹിക്കും. വിവേക് ഹർഷൻ ആണ് എഡിറ്റർ. റഫീഖ് അഹമ്മദാണ് ​ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Also Read: Jeevan Movie: ഷിബു ചക്രവർത്തിയുടെ വരികൾക്ക് ​ഗോപി സുന്ദറിന്റെ സം​ഗീതം; ജീവനിലെ ആദ്യ​ഗാനം 'കള്ളം പറയാത്ത കള്ള്' പുറത്തിറങ്ങി

 

വരത്തൻ എന്ന ചിത്രത്തിന് ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അൽ നീരദും ഒന്നിക്കുന്നത്. ടേക്ക് ഓഫ് ആണ് ചാക്കോച്ചനും ഫഹദും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. വൈകാതെ ഒരു സ്റ്റൈലിഷ് മാസ് ആക്ഷൻ ചിത്രം കാണാൻ സാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News