ആലപ്പുഴ: മാവേലിക്കരയിൽ  BSNL ടവറിന് മുകളിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കാട്ടുവള്ളിയിൽ ശ്യാം കുമാറാണ് മരിച്ചത്. 33 വയസായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസും ഫയർഫോഴ്‌സും എത്തി അനുനയ ശ്രമം നടത്തി യുവാവിനെ താഴെയിറക്കാൻ നോക്കിയെങ്കിലും അയാൾ വഴങ്ങിയില്ല.  ഒടുവിൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും നോക്കിനിൽക്കെയാണ് ശ്യാം ജീവനൊടുക്കിയത് (Suicide). ലുങ്കി ടവറിൽ കെട്ടിയാണ് തൂങ്ങിയത്. 


Also Read: 'ഉത്തരം മുട്ടുമ്പോൾ ഉത്തരത്തിലേറുകയല്ല വേണ്ടത്', ആത്മഹത്യ എന്നുമുതലാണ് പരിഹാരമായത്!!!


മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെ ചൊല്ലിയുള്ള കുടുംബ പ്രശ്‌നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിൽ ഭാര്യ പരാതി നൽകിയിരുന്നു.  ഇതിനെത്തുടർന്നാണ് ഇയാൾ ടവറിന് മുകളിലേക്ക് കയറിയത്.  സംഭവം നടന്നത് ഇന്ന് ഉച്ചയ്ക്ക് 2:45 നായിരുന്നു. 


അഗ്‌നിശമനസേന ടവറിൽ നിന്നും ശ്യാമിനെ താഴെ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക