കോഴിക്കോട്: കഴിഞ്ഞ ആഴ്ച ബംഗളൂരുവിൽ പിടിയിലായ ലഹരിമരുന്ന് സംഘവുമായി ബിനീഷ് കൊടിയേരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന  ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ് രംഗത്ത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പിടിയിലായ  അനിഖയ്ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് അനൂപും  റിജേഷ്  രവീന്ദ്രനുമായി ബിനീഷ് കോടിയേരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും  ഇവർക്ക് വേണ്ടി പണം മുടക്കുന്നത് ബിനീഷ് കോടിയേരിയാണെന്നും ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.  ഇക്കാര്യം മുഹമ്മദ്  അനൂപ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ നിന്ന് ഇക്കാര്യം  വ്യക്തമാണെന്നും  ഫിറോസ് പറഞ്ഞു.  


Also read: ചാഞ്ചാടി സ്വര്‍ണവിപണി, സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു


മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ആണ് ടെലിവിഷൻ സീരിയൽ നടി അനിഖയേയും അനൂപ് മുഹമ്മദിനേയും റിജേഷ് രവീന്ദ്രനേയും അറസ്റ്റ് ചെയ്തത്. 2015 ൽ അനൂപ് കമ്മനഹള്ളിയിൽ  തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് പണം മുടക്കിയിരുന്നു കൂടാതെ 2019 ൽ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയർപ്പിച്ച് ഫെയ്സ്ബുക്ക്  പേജിൽ ലൈവ് ഇടുകയും ചെയ്തിരുന്നു.   


കൂടാതെ പിടിയിലായവർക്കൊപ്പം ലോക്ക്ഡൗൺ കാലത്ത് ജൂൺ 19-ന് കുമരകത്തെ നൈറ്റ് പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും ഫിറോസ് ഫോട്ടോയടക്കം പുറത്തുവിട്ട് ആരോപിച്ചു.  ഇതിനിടയിൽ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരമാണെന്നാണ് സൂചന.  


Also read: ഓണ നിറവിൽ അനുശ്രീ, ചിത്രങ്ങൾ കാണാം... 


സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് കേരളം വിട്ട ജൂലായ് പത്തിന് അനൂപും ബിനീഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്ന് ബിനീഷ് കോടിയേരിയും ബംഗളൂരുവിൽ ഉണ്ടായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. കൂടാതെ പിടിയിലായവർക്ക് സിനിമാ സംഘവുമായും  രാഷ്ട്രീയ നേതൃത്വവുമായും സ്വർണ്ണക്കടത്ത്കാരുമായെല്ലാം അടുത്ത ബന്ധമുണ്ട്.  അതുകൊണ്ടുതന്നെ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ഫിറോസ് ആവശ്യപ്പെട്ടു.  


ഇതിനിടയിൽ ഈ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ബിനീഷ് കോടിയേരി രംഗത്തുവന്നിരുന്നു.  തനിക്ക് 2013 മുതൽ അനൂപിനെ അറിയമെന്നും എന്നാൽ മയക്കുമരുന്ന് കടത്തുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും പറഞ്ഞു.  മാത്രമല്ല അനൂപ് മുഹമ്മദിന് ഇത്തരമൊരു ആളാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും ബിനീഷ് പറഞ്ഞു.  ഇത് തന്റെ മാത്രം കാര്യമല്ലെന്നും മറ്റു സുഹൃത്തുക്കൾക്കും ഇത് അവിശ്വസനീയമായ വാർത്തയാണെന്നും ബിനീഷ് പറഞ്ഞു.