ചാഞ്ചാടി സ്വര്‍ണവിപണി, സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു

  ഉയര്‍ന്നു താഴ്ന്ന്‍  സ്വര്‍ണ വിപണി ,   സംസ്ഥാനത്ത്  സ്വര്‍ണ  വില (Gold rate) വീണ്ടും കുറഞ്ഞു.

Last Updated : Sep 2, 2020, 12:18 PM IST
  • സംസ്ഥാനത്ത് സ്വര്‍ണ വില (Gold rate) വീണ്ടും കുറഞ്ഞു
  • ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,480 രൂപയായി കുറഞ്ഞു
  • ഗ്രാമിന് 4,685 രൂപയാണ് വില
ചാഞ്ചാടി സ്വര്‍ണവിപണി, സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു

കൊച്ചി:  ഉയര്‍ന്നു താഴ്ന്ന്‍  സ്വര്‍ണ വിപണി ,   സംസ്ഥാനത്ത്  സ്വര്‍ണ  വില (Gold rate) വീണ്ടും കുറഞ്ഞു.

ഇന്ന്  പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,480 രൂപയായി കുറഞ്ഞു.  ഗ്രാമിന് 4,685 രൂപയാണ് വില.  അന്താരാഷ്ട്ര വിപണിയില്‍ 1971 ഡോളറാണ്  സ്വര്‍ണ വില.

ഏതാനും ദിവസം തുടര്‍ച്ചയായി വില കുറഞ്ഞതിന് പിന്നാലെ ഇന്നലെ സ്വര്‍ണവില 200 രൂപ കൂടിയിരുന്നു. ഇതേ തുടര്‍ന്നു പവന് 37,800 എന്ന നിലയിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞ ആഗസ്റ്റ്  7ന്   പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു. വില കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യമായിരുന്നു.  ആഗസ്റ്റ് 20ന് പവന് 560 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള നാല് ദിവസം വിലയില്‍ മാറ്റമുണ്ടാകാതെ 38,880 രൂപയില്‍ തുടരുകയായിരുന്നു. ഇതിന് ശേഷവും തുടര്‍ച്ചയായി വില കുറഞ്ഞിരുന്നു.

 

 

Trending News