തെന്നിന്ത്യയുടെ സ്വപ്ന ഗായകന്‍ വിടവാങ്ങി. പ്രേക്ഷക മനസ്സില്‍ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ബാക്കിയാക്കിയാണ് SPBയുടെ മടക്ക൦. ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത വിടവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ജൂണ്‍ 4നാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യ(SP Balasubrahmanyam)ത്തിന്‍റെ ജനനം. എസ്പിബി, ബാലു എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. ഹരികഥാ കലാകാരന്‍ എസ്പി സാംബമൂര്‍ത്തിയായിരുന്നു പിതാവ്. ശകുന്തളയാണ് അമ്മ. 


ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്‍!!


മകനെ എഞ്ചിനീയര്‍ അക്കണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹമെങ്കിലും ചെറുപ്പം മുതല്‍ സംഗീതത്തോടായിരുന്നു എസ്പിബിയ്ക്ക് അഭിനിവേശം. 1966ലാണ് എസ്പിബി ആദ്യമായി പിന്നണി പാടിയത്. തെലുങ്ക് (Telugu) സംഗീത സംവിധായകൻ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണയിലായിരുന്നു അത്. 


പിന്നീടിങ്ങോട്ട് തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്കൃത൦, തുളു, മറാത്തി, പഞ്ചാബി  തുടങ്ങി 16 ഭാഷകളിലായി 40,000ലധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ഗാനങ്ങള്‍ ഇന്ത്യന്‍ ചലച്ചിത്ര (Indian Cinema)മേഖലയ്ക്ക് സമ്മാനിച്ച മറ്റൊരു ഗായകനുണ്ടാകുമോ എന്ന കാര്യത്തില്‍ കൃത്യതയില്ല. 


എസ്പിബിയുടെ COVID-19 പരിശോധന ഫലം നെഗറ്റീവ്, വെന്‍റിലേറ്ററില്‍ തുടരും...


ഏറ്റവുമധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന്‍റെ ഗിന്നസ് റെക്കോര്‍ഡും (Guiness World Record) എസ്പിബിയുടെ പേരിലാണ്. നാല് ഭാഷകളിലെ ഗാനങ്ങള്‍ക്കായി ആറു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള വ്യക്തിയാണ് എസ്പിബി. 1979ലാണ് ആദ്യമായി അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്.


കെ. വിശ്വനാഥ്‌ സംവിധാനം ചെയ്ത ശങ്കരാഭരണം എന്ന തെലുങ്ക് ചലച്ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനത്തിനാണ് ആദ്യമായി അദ്ദേഹം ദേശീയ പുരസ്കാരം നേടുന്നത്. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് മറ്റ് ദേശീയ പുരസ്കാരങ്ങള്‍ (National Film Awards) വാങ്ങിയത്.


എസ്പിബിയ്ക്ക് കൊറോണ പടര്‍ന്നത് മാളവികയില്‍ നിന്ന്? പ്രതികരണവുമായി ഗായിക


2001ലാണ് പത്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചത്. 2011ലാണ് പത്ഭൂഷണ്‍ ലഭിക്കുന്നത്. ഇതിനെല്ലാം പുറമേ തമിഴ്നാട് (Tamil Nadu) സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര൦, കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 


SPBയുടെ COVID 19 ഫലം നെഗറ്റീവാണെന്ന വാര്‍ത്ത വ്യാജം? പ്രതികരിച്ച് മകന്‍


ഓണറി ഡോക്ടറേറ്റ് നല്‍കി പല സര്‍വകലാശാലകളും അദ്ദേഹത്തെ അഭിനന്ദിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സര്‍ക്കാരുകളുടെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പലപ്പോഴായി അദ്ദേഹം നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള അദ്ദേഹം 72 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത 'മനത്തില്‍ ഉറുതി വേണ്ടും' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച അദ്ദേഹം മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രകടനത്തിന് കര്‍ണാടക സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.