പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യ(SP Balasubrahmanyam)ത്തിന്‍റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മകന്‍ എസ്പിബി ചരണ്‍. എസ്പിബിയുടെ COVID19 പരിശോധന ഫലം നെഗറ്റീവാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ചരണ്‍ രംഗത്തെത്തിയത്.
വിവാഹം മാത്രം, സത്കാരം അനാഥര്‍ക്ക്.... ഭക്ഷണം വിളമ്പി വധൂവരന്മാര്‍ മാതൃകയായപ്പോള്‍...
എസ്പിബിയുടെ പിആര്‍ഓയാണ് വാര്‍ത്തകളില്‍ പ്രതികരിച്ചുള്ള മകന്റെ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ടീമുമായി സംസാരിച്ച ശേഷമാണ് അച്ഛന്റെ ആരോഗ്യത്തെ കുറിച്ച് പോസ്റ്റ് ചെയ്യാറുള്ളതെന്നും ആശുപത്രിയില്‍ നിന്നുള്ള കൃത്യമായ വിവരങ്ങള്‍ തനിക്ക് മാത്രമാണ് ലഭിക്കുന്നതെന്നും ചരണ്‍ പറഞ്ഞു.
24 മണിക്കൂറില്‍ 100.1 മില്ല്യന്‍ കാഴ്ചക്കാര്‍... ചരിത്ര൦ സൃഷ്ടിച്ച് BTS!!
അദ്ദേഹത്തിനു കൊറോണ വൈറസ് (Corona Virus) നെഗറ്റീവാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും പരിശോധന ഫലം എന്തായാലും അദ്ദേഹത്തിന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നും ചരണ്‍ വീഡിയോയില്‍ പറയുന്നു.
'അമ്പോ പൊളി'യെന്ന് ടോവിനോ... 'നമ്മുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ'യെന്ന് പൃഥ്വി
വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്നതിനാല്‍ ശ്വാസകോശത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ ദൂരികരിക്കാന്‍ കഴിയുന്നുണ്ടെന്നും ചരണ്‍ വ്യക്തമാക്കി. ദയവ് ചെയ്ത് അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഡോക്ടറുമായി സംസാരിച്ച ശേഷം വീഡിയോ പോസ്റ്റ് ചെയ്യാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.