എസ്പിബിയുടെ COVID-19 പരിശോധന ഫലം നെഗറ്റീവ്, വെന്‍റിലേറ്ററില്‍ തുടരും...

 ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ കഴിയുന്നത്. 

Last Updated : Sep 7, 2020, 08:39 PM IST
  • ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ കഴിയുന്നത്.
  • ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ തുടരുമെന്നും ചരണ്‍ അറിയിച്ചു.
എസ്പിബിയുടെ COVID-19 പരിശോധന ഫലം നെഗറ്റീവ്, വെന്‍റിലേറ്ററില്‍ തുടരും...

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായി. എസ്പിബിയുടെ മകന്‍ എസ്പി ചരണാണ് വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്‍!!

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹം വെന്‍റിലേറ്ററില്‍ തന്നെ തുടരുമെന്നും ചരണ്‍ അറിയിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയിലാണ് എസ്പിബി ചികിത്സയില്‍ കഴിയുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയ്ക്ക് കൊറോണ ബാധിച്ചതായി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. 

എസ്പിബിയ്ക്ക് കൊറോണ പടര്‍ന്നത് മാളവികയില്‍ നിന്ന്? പ്രതികരണവുമായി ഗായിക

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തിങ്കളാഴ്ചയോടെ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്നും ചരണ്‍ വ്യാഴാഴ്ച.

Trending News