ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്‍!!

ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചരണ്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. 

Last Updated : Aug 26, 2020, 11:18 PM IST
  • കഴിഞ്ഞ ദിവസം എസ്പിബിയും ചരണും ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തിയിരുന്നു.
  • എല്ലാ ദിവസവും വൈകിട്ട് എസ്പിബിയുടെ ആരോഗ്യത്തെ കുറിച്ച് ചരണ്‍ വിവരങ്ങള്‍ നല്‍കാറുണ്ട്.
ആരോഗ്യം വീണ്ടെടുത്ത് എസ്പിബി, ഐസിയുവില്‍ കയറി കണ്ടെന്ന് മകന്‍!!

ചെന്നൈ: COVID 19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യ൦ (SP Balasubrahmanyam) ആരോഗ്യം വീണ്ടെടുത്തതായി മകനും ഗായകനുമായ എസ്പി ചരണ്‍. വെന്‍റിലേറ്ററില്‍ തുടരുകയാണെങ്കിലും എസ്പിബി ആളുകളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു.

SPBയുടെ COVID 19 ഫലം നെഗറ്റീവാണെന്ന വാര്‍ത്ത വ്യാജം? പ്രതികരിച്ച് മകന്‍

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഐസിയുവില്‍ കയറി കണ്ടെന്നും മകന്‍ പറഞ്ഞു. ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ചരണ്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം എസ്പിബിയുടെ ആരോഗ്യത്തെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കിയത്. 

എസ്പിബിയ്ക്ക് കൊറോണ പടര്‍ന്നത് മാളവികയില്‍ നിന്ന്? പ്രതികരണവുമായി ഗായിക

കഴിഞ്ഞ ദിവസം എസ്പിബിയും ചരണും ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തിയിരുന്നു. എല്ലാ ദിവസവും വൈകിട്ട് എസ്പിബിയുടെ ആരോഗ്യത്തെ കുറിച്ച് ചരണ്‍ വിവരങ്ങള്‍ നല്‍കാറുണ്ട്. ഇതിനിടെ, ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനോടു ചിലര്‍ അഭിപ്രായ വ്യത്യാസം പ്രകടമാക്കിയിരുന്നു. എന്നാല്‍, ലോകമെമ്പാടുമുള്ള എസ്പിബി ആരാധകര്‍ക്ക് വേണ്ടിയാണ് ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കുന്നതെന്ന് ചരണ്‍ വ്യക്തമാക്കി.

Trending News