ബാലചന്ദ്രമേനോന്റെ 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെ മലയാളികൾക്ക് കിട്ടിയ നല്ലൊരു നടിയാണ് ആനി എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല അല്ലെ.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനുശേഷം നിരവധി സിനിമകളിലാണ് ആനി തന്റെ അഭിനയം കാഴ്ചവച്ചത്.  വെള്ളാരം കണ്ണുകളും നിറഞ്ഞ ചിരിയുമായി ക്യാമറ കണ്ണുകൾക്ക് മുന്നിലെത്തിയ ആനിയുടെ മുഖം ഇന്നും മലയാളികൾ മറന്നിട്ടില്ല എന്നത് ഒരു നഗ്ന സത്യം.  


Also Read: ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് Malaika Arora യുടെ ചക്രാസനം വൈറലാകുന്നു 


വളരെ കുറച്ചുകാലം മാത്രമാണ് ആനി സിനിമയിൽ ഉണ്ടയായിരുന്നത് എങ്കിലും തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ആനിക്ക് കഴിഞ്ഞുവെന്നതാണ് സത്യം.  ആനി മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച മഴയത്തും മുൻപേ ആനിയ്ക്ക് നിറയെ പ്രേക്ഷകപ്രീതി നേടികൊടുത്ത ചിത്രമാണ്.  



ചിത്രത്തിൽ ഒരേസമയം നെഗറ്റീവ് ക്യാരക്ടർ ആയും, നായികാ പ്രാധാന്യമുള്ള ക്യാരക്‌ടർ ആയും തിളങ്ങാൻ ആനിയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിലെ ഒരുവിധമുള്ള നായകന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞ ആനിയ്ക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ല. 


അതിനു കാരണം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ സംവിധായകൻ ഷാജി കൈലാസിനെ പ്രണയിച്ച് വിവാഹിതായായി എന്നതാണ്.  വിവാഹശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് ആനി.  


എങ്കിലും ഇപ്പോൾ അമൃത ടിവിയിലെ 'ആനീസ് കിച്ചൺ' എന്ന പരിപാടിയിലൂടെ വീണ്ടും മലയാളി പ്രേക്ഷകർക്കു മുന്നിൽ സജീവമാകുകയാണ് ആനി. 


Also Read: സാരിയിൽ തിളങ്ങി Honey Rose, പുത്തൻ ഫോട്ടോകൾ വൈറലാകുന്നു 


ഇപ്പോഴിതാ ആനി തന്റെ ജീവിതത്തെക്കുറിച്ച്  നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള പ്രണയവും തുറന്നു പറച്ചിലുകളും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ ആനി പങ്കുവെച്ചിരുന്നത്. അതാണ് ഇപ്പോൾ വൈറലാകുന്നത്.  



താരസംഘടനയായ അമ്മയുടെ മീറ്റിങ്ങുകളിൽ വെച്ചാണ് തങ്ങൾ പലപ്പോഴും കാണാറുണ്ടായിരുന്നതെന്നും ആനി പറഞ്ഞു.  സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങൾ പറഞ്ഞ് ഷാജി കൈലാസ് തന്റടുത്ത് എത്തുമായിരുന്നുവെന്നും ശേഷം പെട്ടെന്ന് ഒരു ദിവസം വന്ന് എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കിൽ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.