)
ഈ ഫോട്ടോയിലെ പ്രത്യേക എന്നുപറയുന്നത് അതിന്റെ അടിക്കുറിപ്പ് വളരെ നീളമുള്ളതാണ് എന്നതാണ്. ശരിക്കും പറഞ്ഞാൽ മലൈക Aran Lauritsen ന്റെ കോട്ട് കടമെടുത്തതാണ് അതിന് കുറച്ച് നീളം കൂടുതലാണ്.
മലൈക അറോറയുടെ (Malaika Arora) ഓരോ പ്രവർത്തിയും പൊതുവെ വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ നാൽപ്പത്തിയേഴുകാരി. താരം പങ്കുവെയ്ക്കുന്ന വീഡിയോ ആയാലും ഫോട്ടോ ആയാലും വൈറൽ ആകുന്നത് സ്വാഭാവികമാണ്.
ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്. ഇന്നലെ മലൈക ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം വൈറലാകുകയാണ്. ചിത്രത്തിൽ ചക്രാസനം ചെയ്യുന്ന മലൈകയെ നിങ്ങൾക്ക് കാണാം. താരം യോഗ ചെയ്യുന്ന സ്ഥലമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. boundary wall ൽ ആയിരുന്നു താരത്തിന്റെ അഭ്യാസം.
മലൈകയുടെ ഈ പോസ് വളരെ ഞെട്ടലോടെയാണ് ആരാധകർ കണ്ടത്. വെറും 8 മണിക്കൂറിനുള്ളിൽ, ഈ ഫോട്ടോയ്ക്ക് ഇതുവരെയായി 1,63, 698 ലൈക്കുകളാണ് ലഭിച്ചത്. കൂടാതെ നൂറുകണക്കിന് അഭിപ്രായങ്ങളും ആരാധകർ പങ്കുവെച്ചു.

ഈ ഫോട്ടോയിലെ മറ്റൊരു പ്രത്യേകതയെന്ന് പറയുന്നത് അതിന്റെ അടിക്കുറിപ്പ് വളരെ നീളമുള്ളതാണ് എന്നതാണ്. യഥാർത്ഥത്തിൽ മലൈക Aran Lauritsen ന്റെ ഒരു കോട്ട് കടമെടുത്തതാണ് അതിന് കുറച്ച് നീളം കൂടുതലാണ്.
താരം കുറിച്ചത് ഇപ്രകാരമായിരുന്നു 'ഇന്ന് എന്ത് സംഭവിച്ചാലും നാളെ സൂര്യൻ വീണ്ടും ഉദിക്കുമെന്ന് അറിയുന്നത് ഒരു വിചിത്രമായ സന്തോഷം തോന്നുന്നുവെന്നും ഇന്ന് നാം കഷ്ടപ്പെട്ടു ജീവിക്കുന്ന ഈ ദിനങ്ങൾ നാളെ അത് നല്ലൊരു പഴയ ദിനങ്ങളായി മാറും മാത്രമല്ല ഈ ദിനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ ചുണ്ടിൽ പിഞ്ചിരി വിടരും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ നിങ്ങളെ പരീക്ഷയിക്കുകയും ഭാവിയിലേക്ക് നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നാൽ അക്കാരണം കൊണ്ട് നിങ്ങൾ ഇന്ന് എന്താണോ അതിൽ മാറ്റം ഉണ്ടാവരുത്'.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy