Abraham Ozler OTT: ആമസോൺ പ്രൈമിൽ എത്തിയില്ല, ഇനി എപ്പോൾ ഒസ്ലർ ഒടിടിയിൽ..?
Abraham Ozler OTT Date: ടൈംസ് ഓഫ് ഇന്ത്യ, റിപ്പബ്ലിക്ക്, ഫിലിമി ബീറ്റ് എന്നിവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രകാരം ഫെബ്രുവരി 9 തന്നെയായിരുന്നു ജയറാം ചിത്രമായ ഒസ്ലർ ഒടിടിയിൽ എത്തേണ്ടത്. എന്നാൽ
Abraham Ozler OTT Updates: പ്രേക്ഷകരുടെ കാത്തിരിപ്പിന് അൽപ്പം കൂടി ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് ഒസ്ലർ. ഡെക്കാൻ ക്രോണിക്കിൾ, ടൈംസ് ഒഫ് ഇന്ത്യ, വിവിധ, ഇംഗ്ലീഷ് തെലുഗ് വെബ്സൈറ്റുകൾ തുടങ്ങിയ പല മാധ്യമങ്ങളും ഓസ്ലറിന്റെ ഒടിടി റിലീസ് സംബന്ധിച്ച് തീയ്യതി പുറത്ത് വിട്ടിരുന്നെങ്കിലും പ്രേക്ഷകർ നിരാശരായെന്നാണ് സത്യം. ചിത്രം ആമസോൺ പ്രൈമിൽ ഫെബ്രുവരി 9-ന് സ്ട്രീമിങ്ങ് ആരംഭിക്കുമെന്നായിരുന്നു ആദ്യം വന്നിരുന്ന വാർത്തകൾ എന്നാൽ ക്യാപ്റ്റൻ മില്ലർ അടക്കം അന്നേ ദിവസം ഒടിടിയിൽ എത്തിയെങ്കിലും ഒസ്ലർ എത്തിയില്ല. ചിത്രം സംബന്ധിച്ച് ഇനിയും കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇപ്പോഴും ചിത്രത്തിൻറെ അണിയറ പ്രവർത്തകർ ഒടിടി തീയ്യതി സ്ഥിരീകരിച്ചില്ല.
പുതിയ തീയ്യതി
ടൈംസ് ഓഫ് ഇന്ത്യ, റിപ്പബ്ലിക്ക്, ഫിലിമി ബീറ്റ് എന്നിവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രകാരം ഫെബ്രുവരി 9 തന്നെയായിരുന്നു ജയറാം ചിത്രമായ ഒസ്ലർ ഒടിടിയിൽ എത്തേണ്ടത്. എന്നാൽ ചിത്രം ഇതുവരെ ഒടിടിയിൽ എത്തിട്ടില്ല. തിയറ്ററിൽ ചിത്രം ഒരാഴ്ച കൂടി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് ശേഷം മാത്രമായിരിക്കും സിനിമയുടെ ഡിജിറ്റൽ റിലീസ്.
ഇങ്ങനെ വന്നാൽ ഫെബ്രുവരി അവസാന വാരം അല്ലെങ്കിൽ മാർച്ചിലോ ചിത്രം എത്തിയേക്കാം എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള ജയറാമിൻറെ തിരിച്ച് വരവായി കണക്കാക്കുന്ന ചിത്രം തീയ്യേറ്ററുകളിൽ നിന്നും വാരിയത് 40 കോടിയാണ്. 100 കോടിയെങ്കിലും ചിത്രം ഗ്രോസ് കളക്ഷനായി വാരിയെന്നാണ് കണക്ക്. അത് കൊണ്ട് തന്നെ 2024-ലെ ആദ്യ ഹിറ്റ് എന്നാണ് ഒസ്ലർ വിലയിരുത്തുന്നത്.
മമ്മൂട്ടിയുടെ ചിത്രത്തിലെ റോൾ പോലും
ഡോക്ടർ രൺധീർ കൃഷ്ണൻ കഥ എഴുതി ക്രൈം ഹിറ്റ് മേക്കർ കൂടിയായ മിഥുൻ മുനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഒസ്ലർ. മമ്മൂട്ടിയുടെ ചിത്രത്തിലെ റോൾ പോലും വളരെ രഹസ്യമാക്കി വെക്കാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരുന്നു. ഇതിനെ പറ്റി അഭിമുഖങ്ങളിൽ പലരും ജയറാമിനോട് ചോദിച്ചിരുന്നെങ്കിലും വളരെ വിദഗ്ധമായി താരം അതിൽ നിന്ന് ഒഴിഞ്ഞ് മാറിയിരുന്നു. ഇതും ചിത്രത്തിന്റെ വലിയ സർപ്രൈസ് വാല്യുവിൽ ഒന്നായി മാറി.
ചിത്രം നിർമിച്ചിരിക്കുന്നത് ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്ന് നേരമ്പോക്ക് സിനിമാസിന്റെ ബാനറിലാണ് . അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ഒസ്ലറിൽ അവതരിപ്പിക്കുന്നത്.
മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആർഒ വാഴൂർ ജോസ്. എന്തായാലും ഒടിടിയിലും ചിത്രം മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ തീയ്യതികൾ അണിയറ പ്രവർത്തകർ തന്നെ പുറത്ത് വിട്ടേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ