Avaran Movie: ടോവിനോ ചിത്രം അവറാന്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റോം-കോം ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 07:09 PM IST
  • മാസ് റോം-കോം ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
  • ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജേക്സ് ബിജോയ്‌ ആണ്.
Avaran Movie: ടോവിനോ ചിത്രം അവറാന്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിര്‍മ്മിച്ച് ശില്പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന 'അവറാന്‍' എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റോം-കോം ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, സഹനിര്‍മ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സൂരജ് കുമാര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്: അരവിന്ദ് മേനോന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, മോഷന്‍ പോസ്റ്റര്‍: ഐഡന്റ് ലാബ്സ്, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News