Goa : കുഞ്ചാക്കോ ബോബൻ (Kuchacko Boban) അരവിന്ദ് സ്വാമി (Arvind Swamy) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒറ്റ്-ന്റെ (Ottu) ഷൂട്ടിങ് ഗോവയിൽ പുരോഗമിക്കുകയാണ്. മലയാളത്തിലെ തമിഴിലെ പ്രണയ നായകന്മാർ ഒരു ത്രില്ലർ ചിത്രത്തിൽ ഒന്നിക്കുന്ന സവിശേഷതയുള്ള സിനിമയുടെ പിന്നണി ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

"കൊള്ളാം ബോയിസ് സ്മോക്ക് നന്നായിട്ട് ഇടണം, ഡാൻസ് സ്റ്റെപ്പ് ഒന്നും കാണരുത്, ലേറ്റ് നൈറ്റ് ഷൂട്ട്" എന്ന് അടികുറിപ്പ് നൽകിയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചതിക്കാത്ത ചന്തു എന്ന സിനിമയിൽ ഡാൻസ് മാസ്റ്റഡ വിക്രം സാർ  എന്ന സലീം കുമാറിന്റെ കഥാപാത്രത്തിന്റെ കോമഡി ഹിറ്റ് ഡയലോഗിന്റെ കുഞ്ചാക്കോ പതിപ്പാണ് താരം തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 


ALSO READ : ഒറ്റ്: 25 വർഷത്തിനുശേഷം പ്രണയനായകന്‍ Arvind Swamy എത്തുന്നു, ഒപ്പം കുഞ്ചാക്കോ ബോബനും



പോസ്റ്റ് ചുരുങ്ങിയ സമയകൊണ്ടാണ് വൈറലായത്. പ്രമുഖമായ ഡയലോഗ് കുറിച്ചുകൊണ്ടുള്ള പോസ്റ്റിന് കീഴിൽ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിച്ചേർന്നിട്ടുമുണ്ട്.


ടൊവീനോ തോമസ് ചിത്രം തീവണ്ടിക്ക് ശേഷം ടി.പി ഫെല്ലിനി ഒരുക്കുന്ന ത്രില്ലറും യാത്ര അടിസ്ഥാനത്തിലുള്ള ചിത്രമാണ് ഒറ്റ്. തമിഴ് താരം അരവിന്ദ് സ്വാമിയും കുഞ്ചാക്കോയോടൊപ്പം പ്രധാനകഥാപാത്രമായി എത്തുന്നത്. അരവിന്ദ് സ്വാമി മലയാളത്തിലേക്ക് 25 വർഷത്തിന് ശേഷം എത്തുന്നു എന്നത് ഒറ്റ് എന്ന് സിനിമയ്ക്ക് കുടൂതൽ പ്രേക്ഷക ശ്രദ്ധ നൽകുന്നുണ്ട്.


ALSO READ : Minnal Murali Song : "നാടിനാകെ കാവലാകാൻ വീരൻ വന്നിറങ്ങി" മിന്നൽ മുരളിയുടെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി


മുബൈയിൽ നിന്ന് മംഗലപുരത്തേക്കുള്ള യാത്രയെ അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രമേയം. മുംബൈയിൽ വെച്ച് ഷെഡ്യൂൾ പൂർത്തീകരിച്ചതിന് ശേഷം ഗോവയിലെ ഷെഡ്യൂൾ പുരോഗമിക്കുകയാണ്. തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തിൽ ഇരു ഭാഷകളിലും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തിലെത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തെലുഗു താരം ഈഷ റെബ്ബയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.


ALSO READ : Oru Thathwika Avalokanam| അവരെന്നെ ഭീഷണിപ്പെടുത്തിയെന്ന് ജോജു, താത്വിക അവലോകനം ടീസർ


ഓഗസ്റ്റ് ഫിലിംസിന്റെ ബാനറിൽ നടൻ ആര്യയും ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിജയ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങും എ എച്ച് കാശിഫ് സംഗീതം നിർവഹിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക