Minnal Murali Song : "നാടിനാകെ കാവലാകാൻ വീരൻ വന്നിറങ്ങി" മിന്നൽ മുരളിയുടെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി

Sushin Syam ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുശിൻ ശ്യാമും മാർത്യനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 07:35 PM IST
  • ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്ഫ്ലിക്സാണ് വിവരം അറിയിച്ചത്.
  • ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫാണ് (Basil Joseph) ചിത്രം ഒരുക്കുന്നത്.
Minnal Murali Song : "നാടിനാകെ കാവലാകാൻ വീരൻ വന്നിറങ്ങി" മിന്നൽ മുരളിയുടെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി

Kochi : മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രം മിന്നൽ മുരളിയിലെ (Minnal Murali) ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. തീ മിന്നൽ (Thee Minnal Song) എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ ടൈറ്റിൽ സോങാണ്. സുഷിൻ ശ്യാമാണ് (Sushin Syam) ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സുശിൻ ശ്യാമും മാർത്യനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടിയിലൂടെ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ  നേടിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്ഫ്ലിക്സാണ് വിവരം അറിയിച്ചത്.   ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫാണ് (Basil Joseph)  ചിത്രം ഒരുക്കുന്നത്. 

ALSO READ : Minnal Murali | മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ വന്നു ! മിന്നൽ മുരളി ട്രയലർ പുറത്തിറങ്ങി

റിക്കോർഡ് തുകയ്ക്കാണ് OTT ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ടൊവിനോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. മലയാളത്തിലെ എക്കാലത്തെയും റിക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിയുടെ ഡിജിറ്റൽ റൈറ്റ് നേടിയത്.

ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മലയാളികൾ ഏറിയ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി.

അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകനായി സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.

ALSO READ : Minnal Murali Release Date: ഈ ക്രിസ്‌മസ്‌ രാവിൽ മലയാളികളുടെ സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു

മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം പ്രത്യേകിച്ച് കേരളത്തിൽ അതിരൂക്ഷമായിരിക്കെ ചിത്രം റിലീസ് ചെയ്യുന്നതിനായി തിയറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിക്കുന്നില്ലയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു

ടൊവിനോയുടെ അവസാനമായി OTT റിലീസായ കളയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്ലിക്സ് മിന്നൽ മുരളിയെ റിക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാൻ തയ്യറായത്.  തമിഴിൽ മിന്നൽ മുരളി എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും തെലുഗുവിൽ മെരുപ്പ് മുരളിയെന്നും കന്നടയിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ALSO READ : Minnal Murali : തിയറ്ററുകൾ തുറക്കാനായി കാത്തിരിക്കുന്നില്ല ടൊവിനോ തോമസിന്റെ മിന്നൽ മുരളി നേരിട്ട് OTT റിലീസിന് ഒരുങ്ങുന്നു

ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ കുഞ്ഞിരാമയണവും രണ്ടാമത് ടൊവീനൊക്കൊപ്പം ചേർന്ന് ചെയ്ത ഗോദയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News