കൊച്ചി : ആരോഗ്യം മോശമായതിനെ തുടർന്ന് നടൻ ശ്രീനിവാസന് വെന്റിലേറ്റർ സഹായം ഘടിപ്പിച്ചു. ഹൃദയം സംബന്ധമായ അസുഖത്തെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് നടനെ അതി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 30നാണ് ശ്രീനിവാസനെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. പരിശോധനയിൽ ത്രിപ്പിൾ വെസ്സൽ ഡിസീസ് എന്ന അസുഖം ഉണ്ടെന്നു സ്ഥിരീകരിച്ചു. ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതാണ് ത്രിപ്പിൾ വെസ്സൽ ഡിസീസ്. ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 


ALSO READ : KPAC Lalitha : അരങ്ങൊഴിഞ്ഞ് ലളിതാഭിനയം; കെപിഎസി ലളിത അന്തരിച്ചു


തുടർന്ന് വെന്റിലേറ്റർ സഹായം ഘടിപ്പിച്ചു. അണുബാധ വിട്ടുമാറാത്തതിനാൽ ഏഴാം ദിവസവും അദ്ദേഹം വെന്റിലേറ്ററിൽ തുടരുകയാണ്. 


അതേസമയം നടൻ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതിന് മുമ്പും ശ്രീനിവാസനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.