Chennai : നടൻ വിജയക്കെതിരെ (Actor Vijay) മദ്രാസ് ഹൈക്കോടതി (Madras High Court) ഒരു ലക്ഷം രൂപ പിഴ ചുമത്തി. വിജയുടെ റോൾസ് റോയിസ് (Rolls Royce Ghost) കാർ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്തതിന് നികുതി ഇളവ് ആവശ്യപ്പെടുന്നതിനെതിരെയാണ് കോടതി പിഴ നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2012ലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. താരം ഇംഗ്ലണ്ടിൽ നിന്ന് വാങ്ങിയ റോൾസ് റോയിസ് ഗോസ്റ്റ് എന്ന് കാറിന്റെ ഇറക്കുമതി നികുതി അടച്ചിരുന്നില്ല. ഇതെ തുടർന്നാണ് നികുതി ഇളവ് ആവശ്യപ്പെട്ട് താരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. 


ALSO READ : Tamilnadu Assembly Elections 2021: സൈക്കിളിൽ വോട്ട് ചെയ്യാനെത്തി തമിഴ് നടൻ വിജയ്


ജസ്റ്റിസ് എസ് എം സുബ്രമണിയനാണ് താരത്തിന് പിഴ ചുമത്തിയത്. പിഴ തുക തമിഴ്നാട് സർക്കാരിന്റെ ദുതിതാശ്വാസ നിധിയിലേക്ക് നൽകാനാണ് കോടതിയുടെ നിർദേശം. 


സിനിമയിൽ റിയൽ ഹീറോയാകുന്ന താരം റീൽ ഹീറോയായി മാത്രമാകരുതെന്ന് താരത്തിന്റെ ഹർജി തള്ളി കോടതി പറഞ്ഞു. നികുതി ഒഴിവാക്കണെമെന്ന് ആവശ്യപ്പെടുന്നത് രാജ്യവിരുദ്ധവും നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു.


ALSO READ : താൻ മനുഷ്യത്വവും വിനയവും പഠിച്ചത് Thalapathy Vijay ൽ നിന്നും: Priyanka Chopra


തമിഴ്നാട്ടിഷ വിജയ് ഉൾപ്പെടെയുള്ള നിരവധി നടന്മാർക്ക് ആരാധകരുണ്ട്. ഇവർ ഈ താരങ്ങൾക്ക് യഥാർഥ ജീവതിൽ നായക പിരവേഷമാണ് നൽകുന്നത്. അതുകൊണ്ട് തന്നെയാണ് ഇവിടെ അത്തരത്തിലുള്ള നടന്മാർ ഭരണാധികാരികളായതും. അതുകൊണ്ട് അവർ വെറും റീൽ ഹിറോസായി മാത്രം ആകരുതെന്ന് കോടതി പറഞ്ഞു.


കൂടാതെ പല താരം അഭനിയിക്കുന്ന ചിത്രം സമൂഹിക നന്മയ്ക്കായും അഴിമതിക്കെതിരായിട്ടുമുള്ള സന്ദേശങ്ങളാണ് നൽകുന്നത്. അതിലൂടെ ഇവർക്ക് ആരാധകർ നേടാൻ സഹായിച്ചതും. അതിനാൽ ടാക്സി വെട്ടിപ്പ് നടത്തുന്നത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലയെന്ന് കോടതി പറഞ്ഞു.


ALSO READ : ചലഞ്ച് ഏറ്റെടുത്ത് വിജയ്.. വീട്ടിൽ ചെടി നടുന്ന ചിത്രങ്ങൾ വൈറൽ!


സാധാരണക്കാർ ടാക്സ് അടച്ചു നിയമ അനുസരിച്ച് ജീവിക്കുമ്പോൾ ഇവരെ പോലെ അറിയപ്പെടുന്നവർ ഇത്തരത്തിൽ ചെയ്യുമ്പോൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോടതി പറഞ്ഞു. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.