'ഞാൻ ഇരയല്ല, അതിജീവിതയാണ്', വിമൻസ് ഡേയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക ബർഖ ദത്തുമായുള്ള അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടി പറഞ്ഞതാണിത്. അഞ്ച് വർഷം മുൻപ് തനിക്ക് നേരെയുണ്ടായ ലൈം​ഗികാതിക്രമം സംബന്ധിച്ച് തുറന്നു പറച്ചിൽ നടത്തുകയായിരുന്നു ആ അഭിമുഖത്തിൽ. മനസിനേറ്റ ആ മുറിവുകളെ പറ്റിയാണ് അതിജീവിത സംസാരിച്ചത്. നടിയുടെ ഈ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ ഭാവന തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമന്റ് ചെയ്തിരിക്കുകയാണ് ബർഖ ദത്ത്. ഇതിന് ഭാവന മറുപടിയും നൽകിയിട്ടുണ്ട്.  


Also Read: ആക്രമിക്കപ്പെട്ട നടി പറയുന്നു ആ സംഭവത്തിന് ശേഷം... ഇപ്പോഴും എനിക്ക് പേടിയുണ്ട്


 


ആ അഭിമുഖത്തിന് നന്ദി. എനിക്കറിയാം നിനക്കത് എത്രത്തോളം ബുദ്ധിമുട്ടായിരുന്നുവെന്ന്. അതിൽ എന്നെ വിശ്വസിച്ചതിന് നന്ദി... ബർഖ ദത്ത് കുറിച്ചു. എനിക്ക് ധൈര്യം തന്നതിന് ഞാൻ നിങ്ങളോടാണ് നന്ദി പറയേണ്ടതെന്നായിരുന്നു ബർഖ ദത്തിന്റെ കമന്റിന് അതിജീവിത നൽകിയ മറുപടി. 


മാർച്ച് 6ന് വി ദ വിമൻ ഓഫ് ഏഷ്യ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തിയ ​ഗ്ലോബൽ ടൗൺ ഹാൾ എന്ന പരിപാടിയിലാണ് നടി തന്റെ നിശബ്ദത ഭേദിച്ചത്. സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിന്നിരുന്നുവെന്നും 2019ലാണ് ഇൻസ്റ്റാ​ഗ്രാം തുടങ്ങിയതെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലഭിച്ച സന്ദേശങ്ങൾ പലതും കളിയാക്കിയുള്ളതും ഭീഷണികളുമായിരുന്നു. പോയി ചത്തുകൂടെ എന്ന് പോലും പലരും പറഞ്ഞിരുന്നതായും അതിജീവിത അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 


Also Read: Actress Attack: ആക്രമിക്കപ്പെട്ട നടി ഒടുവിൽ നിശബ്ദത ഭേദിക്കുന്നു...


 


ഇക്കഴിഞ്ഞ ജനുവരിയിൽ നടി പങ്കുവച്ച ഒരു പോസ്റ്റം ഏറെ ശ്രദ്ധ നേടിയിരുന്നു. തനിക്കുണ്ടായ ദുരനുഭവവും തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകളും മറികടക്കാൻ പറ്റാതെ ആയതോടെയാണ് മലയാള സിനിമയിൽ നിന്ന് വന്ന ഓഫറുകൾ നിരസിച്ചതെന്നും നടി പറഞ്ഞു. വിൽപ്പവറും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണയുമാണ് മുന്നോട്ടുള്ള വഴിയിലെ ശക്തിയെന്നും നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും അതിജീവിത കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.