ന്യൂഡൽഹി: അഞ്ച് വർഷത്തിന് ശേഷവും മനസിനേറ്റ ആ മുറിവുകളെ പറ്റി സംസാരിക്കുകയാണ് ആക്രമിക്കപ്പെട്ട നടി. വി ദ വിമൻ ഓഫ് ഏഷ്യ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ എന്ന പരിപാടിയിലാണ് നടി തന്റെ നിശബ്ദത ഭേദിച്ചത്. സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്ന് താൻ ഒഴിഞ്ഞ് നിന്നിരുന്നു. 2019ലാണ് ഇൻസ്റ്റാഗ്രാം തുടങ്ങിയത്. ലഭിച്ച സന്ദേശങ്ങൾ പലതും കളിയാക്കിയുള്ളതും ഭീഷണികളുമായിരുന്നു. പോയി ചത്തുകൂടെ എന്ന് പോലും പലരും പറഞ്ഞിരുന്നു.
ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. പിന്നീട് ജനുവരിയിലാണ് എന്റെ നിലപാട് വ്യക്തമാക്കിയത്. വലിയ പിന്തുണയാണ് അതിന് ലഭിച്ചത്. എനിക്കുണ്ടായ ദുരനുഭവവും തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകളും മറികടക്കാൻ പറ്റാതെ ആയതോടെയാണ് മലയാള സിനിമയിൽ നിന്ന് വന്ന ഓഫറുകൾ നിരസിച്ചത്. ആഷിഖ് അബു, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങിയ പലരും തിരിച്ച് വരനായി പിന്തുണ നൽകുകയും പുതിയ സിനിമകളിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മാനസികമായി അതിന് പറ്റിയിരുന്നില്ല. അത് കൊണ്ട് തന്നെയാണ് മറ്റ് ഭാഷകളിൽ ഇപ്പോൾ അഭിനയിക്കുന്നത്.
Also Read: Actress Attack: ആക്രമിക്കപ്പെട്ട നടി ഒടുവിൽ നിശബ്ദത ഭേദിക്കുന്നു...
ഇപ്പോഴും എനിക്ക് പേടിയുണ്ട്, കേസിനെപ്പറ്റിയും അതിന്റെ നടപടി ക്രമങ്ങൾ എങ്ങനെയാകും എന്നാലോചിച്ച്. വിൽപ്പവറും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണയുമാണ് മുന്നോട്ടുള്ള വഴിയിലെ ശക്തിയെന്നും നടി പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...