ലൈംഗികാതിക്രമം നേരിട്ടതിനെ കുറിച്ച് നിശബ്ദത വെടിഞ്ഞ് ആക്രമിക്കപ്പെട്ട നടി തുറന്നടിക്കുമെന്ന് മാധ്യമപ്രവർത്തക ബർഖ ദത്ത്. വനിത ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു പ്രത്യേക പരിപാടിയിലാണ് ആക്രമിക്കപ്പെട്ട നടി താൻ നേരിട്ട അനുഭവത്തെ കുറിച്ച് തുറന്നുപറയുക. വി ദ വിമൻ ഓഫ് ഏഷ്യ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ഗ്ലോബൽ ടൗൺ ഹാൾ എന്ന പരിപാടിയിലാണ് നടി പങ്കെടുക്കുന്നതെന്ന ബർഖ ദത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വി ദ വിമൻ ഓഫ് ഏഷ്യയും അവരുടെ പേജിൽ ഇത് പങ്കുവച്ചിട്ടുണ്ട്.
കേസിൽ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു സിനിമ താരത്തെ എങ്ങനെ നേരിട്ടുവെന്നതിനെ കുറിച്ചും നടി പറയുമെന്ന് ബർഖ ദത്ത് പറയുന്നു. നാളെ മാർച്ച് 6ന് ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുക. ബർഖ ദത്തിന്റെ മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണം ഉണ്ടാകും. കൂടാതെ വി ദ വിമൻ ഓഫ് ഏഷ്യയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പരിപാടി കാണാം.
ആക്രമണം നടന്ന് അഞ്ച് വർഷം കഴിയുമ്പോൾ ഇതാദ്യമായാണ് ഒരു മാധ്യമത്തിന് മുൻപിലെത്തി തുറന്നുപറച്ചിൽ നടത്താൻ ആക്രമിക്കപ്പെട്ട നടി തയാറാകുന്നത്. അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സംഭവത്തെ അതിജീവിച്ചതെങ്ങനെയെന്ന് പോസ്റ്റ് ചെയ്തിരുന്നു. ഇത് സിനിമ മേഖലയിലുള്ളവർ ഉൾപ്പെടെ നിരവധി പേരാണ് പങ്കുവച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...