Kochi : ലൈംഗികപീഡനാരോപണ (Sexual Assault Allegation) വിധേയനായ റാപ്പർ വേടൻ (Rapper Vedan) എന്ന് ഹിരൺദാസ് മുരളിയുടെ ക്ഷെമാപണം അറിയിച്ചുകൊണ്ടുള്ള പോസ്റ്റിൽ ലൈക്ക് അടിച്ച വിവാദത്തിൽ മാപ്പ് അറിയിച്ച് നടി പാർവതി തിരുവോത്ത് (Paravthy Thiruvothu). തെറ്റ് അംഗീകരിക്കുന്ന ചിന്തയെയാണ് താൻ ലൈക്ക് ചെയ്തത്. എന്നാൽ ക്ഷെമാപണം അത്മാർഥമല്ല എന്ന് മനസ്സിലാക്കിയതോടെ ലൈക്ക് പിൻവലിച്ചെന്ന് നടി തന്റെ പോസ്റ്റിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർവതിയുടെ പോസ്റ്റ്


"ഇരകളോടുള്ള ക്ഷമാപണം


ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധൈര്യമായി സംസാരിച്ച ഇരകളോട് ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പുരുഷ്ന്മാരിൽ പലരും തങ്ങളുടെ തെറ്റ് അംഗീകരിക്കാറില്ല എന്ന് അടിസ്ഥാനത്തിലാണ് ഞാൻ പോസ്റ്റ് ലൈക്ക് ചെയ്തത്. ഇത് വലിയ ഒരു കാര്യമായി കരുതേണ്ടതല്ലെ എന്ന് എനിക്കറാം. ഈ സംഭവത്തെ കുറിച്ചുള്ള ചർച്ചകൾ മുന്നോട്ട് പോകുമ്പോൾ ഇരകൾക്ക് ബഹുമാനം നൽകേണ്ടത് പ്രധാനമായ കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ക്ഷെമാപണം ആത്മാർഥമല്ല എന്ന് ചില ഇരകൾ അറിയിച്ച സാഹചര്യത്തിൽ ഞാൻ പോസ്റ്റിന് നൽകി ലൈക്ക് പിൻവലിച്ചു. 


ഞാൻ തിരുത്തുന്നു. മാപ്പ് നൽകണോ എന്നും ഈ പ്രശ്നത്തെ എങ്ങനെ മറികടക്കണോ എന്നും തീരുമാനിക്കേണ്ടത് ഇരയാണ്. ഞാൻ എന്നും അവർക്കൊപ്പമാണ്. ഞാൻ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ മാപ്പ് ചോദിക്കുന്നു"


ALSO READ: Rapper Vedan ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്ഷെമാപണ പോസ്റ്റിൽ ലൈക്ക് അടിച്ച് നടി പാർവതി തിരുവോത്ത്, നടി ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന് സോഷ്യൽ മീഡിയ



സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടി ക്ഷെമാപണ പോസ്റ്റുമായി രംഗത്തെത്തിയത്. പാർവതി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് നിരവധി പേർ കുറ്റപ്പെടുത്തുകയായിരുന്നു. 


ALSO READ : Rapper Vedan എതിരെയുള്ള ലൈംഗിക ആരോപണം എന്താണ്? എവിടെ നിന്ന് ഉയർന്ന് വന്നു?


വിമൺ എഗെയിൻസ്റ്റ് സെക്ഷ്യുൽ ഹറാസ്മെന്റ് (WASH)) എന്ന് ഫേസ്ബുക്ക് പേജിൽ ജൂൺ 2നാണ് വേടനെതിരെ ലൈംഗിക പീഡനാരോപണവമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് ആദ്യം ഉണ്ടാകുന്നത്. ആ പേജിന്റെ അഡ്മിന് ഒന്നിൽ കൂടുതൽ സ്ത്രീകളുടെ അനുഭവങ്ങൾ ചേർത്താണ് പോസ്റ്റ് തയ്യറാക്കിയത്.


സംവിധായകൻ മുഹ്സിൻ പരാരി കഴിഞ്ഞ ദിവസം വേടനൊപ്പം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ പ്രവർത്തനം നിർത്തിവെക്കുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ പ്രസ്താവനയായി പരാരി അറിയിക്കുന്നത്. അതിനുള്ള കാരണം റാപ്പർക്കെതിരെ ഉയർന്ന് വന്ന ലൈംഗിക പീഡനാരോപണങ്ങളാണ്. ഇത് രാത്രിയോടെ വാർത്തയായി മാറുകുയും. സംഭവത്തിന് വലിയോ തോതിൽ ജനശ്രദ്ധ ഉണ്ടാകുയും ചെയ്തു. 


ALSO READ: Rapper Vedan എതിരെ ലൈംഗിക പീഡനാരോപണം, From A Native Daughter മ്യുസിക് വീഡിയോ നിർത്തിവെക്കുന്നതായി സംവിധായകൻ മുഹ്സിൻ പരാരി


ഇത് വലിയ ചർച്ചയാകുമ്പോഴാണ് റാപ്പർ തന്റെ പ്രതികരണം ഇറക്കുന്നത്. തെറ്റുകളെല്ലാം സമ്മതിച്ച് തെറ്റ് തിരുത്താനുള്ള ആത്മാർഥതയോടെ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുന്നത്.


എന്നാൽ ഇത് മറ്റൊരു വിവാദത്തിന് വഴി തെളിയിക്കുകയായിരുന്നു. ചിലർ തെറ്റ് സമ്മതിച്ചലോ ഇനി വിവാദം നിർത്തിക്കൂടെ എന്ന് പറയുമ്പോൾ, മറുപക്ഷത്ത് തെറ്റ് ചെയ്തിട്ട് മാപ്പ് പറഞ്ഞാൽ ആ തെറ്റ് തെറ്റല്ലാതെയായി മാറില്ല എന്നും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.