Kochi : ലൈംഗിക പീഡനാരോപണത്തിൽ (Sexual Assault Allegation) റാപ്പർ വേടൻ (Rapper Vedan) എന്ന് ഹിരൺ ദാസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ക്ഷമാപണ പോസ്റ്റിൽ നടി തിരുവോത്ത് (Parvathy Thiruvothu) ലൈക്ക് രേഖപ്പെടുത്തിയതിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ (Social Media). പോസറ്റിൽ ലൈക്ക് അടിച്ചിട്ടും ഒരു വാക്കും പോലും വേടനെതിരെ സംസാരിക്കാത്ത പാർവതിക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ഈ വിഷയത്തിൽ നടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നാണ് സോഷ്യൽ മീഡിയിൽ ഉയർന്ന വരുന്ന വിമർശനം.
അടുത്തിടെ ഒഎൻവി പുര്സകാരം മീ ടു ആരോപണ വിധേയനായ തമിഴ്കവി വൈരമുത്തുവിന് നൽകുന്നതിനെതിരെ പാർവതി രംഗത്തെത്തിയിരുന്നു. എന്നാൽ വേടനെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണത്തിൽ നടി ഇതുവരെ ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല എന്നാണ് പ്രധാന വിഷയം.
ALSO READ: Rapper Vedan എതിരെയുള്ള ലൈംഗിക ആരോപണം എന്താണ്? എവിടെ നിന്ന് ഉയർന്ന് വന്നു?
സിനിമകളിലെ സ്ത്രീവിരുദ്ധതെയെ കുറിച്ചും മറ്റ് മീ ടു കേസുകളിൽ പ്രതികരിക്കുന്ന നടി ഇപ്പോൾ വേടനെതിരെ ഒരക്ഷരം സംസാരിക്കാതെ ക്ഷമാപണ പോസ്റ്റിൽ ലൈക്ക് രേഖപ്പെടുത്തിയെന്നാണ് വിമർശനം. നടൻ അലൻസിയറിനെതിരെയും വിനായകനെതിരെയും ഉയർന്ന മീ ടു ആരോപണങ്ങളിൽ പാർവതി മൗനം ആയരിക്കുന്നത് പോലെ ഇതും ഇരട്ടത്താപ്പാണ് പല പോസ്റ്റുകളിലൂടെ അറിയിക്കുന്നത്. ഇത് വിവാദമായതോടെ നടി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
വിമൺ എഗെയിൻസ്റ്റ് സെക്ഷ്യുൽ ഹറാസ്മെന്റ് (WASH)) എന്ന് ഫേസ്ബുക്ക് പേജിൽ ജൂൺ 2നാണ് വേടനെതിരെ ലൈംഗിക പീഡനാരോപണവമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് ആദ്യം ഉണ്ടാകുന്നത്. ആ പേജിന്റെ അഡ്മിന് ഒന്നിൽ കൂടുതൽ സ്ത്രീകളുടെ അനുഭവങ്ങൾ ചേർത്താണ് പോസ്റ്റ് തയ്യറാക്കിയത്.
സംവിധായകൻ മുഹ്സിൻ പരാരി കഴിഞ്ഞ ദിവസം വേടനൊപ്പം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന മ്യൂസിക്കൽ വീഡിയോയുടെ പ്രവർത്തനം നിർത്തിവെക്കുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ പ്രസ്താവനയായി പരാരി അറിയിക്കുന്നത്. അതിനുള്ള കാരണം റാപ്പർക്കെതിരെ ഉയർന്ന് വന്ന ലൈംഗിക പീഡനാരോപണങ്ങളാണ്. ഇത് രാത്രിയോടെ വാർത്തയായി മാറുകുയും. സംഭവത്തിന് വലിയോ തോതിൽ ജനശ്രദ്ധ ഉണ്ടാകുയും ചെയ്തു.
ഇത് വലിയ ചർച്ചയാകുമ്പോഴാണ് റാപ്പർ തന്റെ പ്രതികരണം ഇറക്കുന്നത്. തെറ്റുകളെല്ലാം സമ്മതിച്ച് തെറ്റ് തിരുത്താനുള്ള ആത്മാർഥതയോടെ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുന്നത്.
എന്നാൽ ഇത് മറ്റൊരു വിവാദത്തിന് വഴി തെളിയിക്കുകയായിരുന്നു. ചിലർ തെറ്റ് സമ്മതിച്ചലോ ഇനി വിവാദം നിർത്തിക്കൂടെ എന്ന് പറയുമ്പോൾ, മറുപക്ഷത്ത് തെറ്റ് ചെയ്തിട്ട് മാപ്പ് പറഞ്ഞാൽ ആ തെറ്റ് തെറ്റല്ലാതെയായി മാറില്ല എന്നും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA