മുംബൈ: പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പാൻ ഇന്ത്യൻ സിനമയാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി എത്തുന്ന ഈ മിത്തോളജിക്കല്‍ ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് എത്തിയ ട്രെയിലറുകൾ എല്ലാം വളരെ പെട്ടെന്നു തന്നെ ചർച്ചയായി മാറിയിരുന്നു. പ്രധാനമായും കഥാപാത്രങ്ങളുടെ രൂപങ്ങൾ വളരെയധികം വിമർശിക്കപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ വീണ്ടും വിമർശനങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് ആദിപുരുഷ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നു എന്നതാണ് ഇത്തവണത്തെ ചർച്ചാ വിഷയം. സിനിമ കാണാന്‍ ഹനുമാനെത്തും എന്ന വിശ്വാസത്തിന്റെ പേരിലാണ് ഇത്. ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.


ഇതിനിടയിൽ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റിനരികിലുള്ള സീറ്റിന് അധികപണം ഇടാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചിരിക്കുകയാണ് നിര്‍മാതാക്കളായടി സീരീസ്. ഹനുമാന്‍ ജീയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന സീറ്റിന് തൊട്ടരുകിലുള്ള സീറ്റിന്റെ നിരക്കില്‍ വ്യത്യാസമില്ല എന്നും ഇത്തരത്തിൽ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ടി സീരീസ് ട്വീറ്റ് ചെയ്തു.


 ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. ജൂണ്‍ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


ALSO READ: 500 കോടി ചിലവ്; 100 കോടി ഫസ്റ്റ് ഡേ, ആദി പുരുഷ് വിജയിക്കുമോ ?


ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യയൊട്ടാകെ ഒട്ടേറെ ആരാധകരെ നേടിയ നടനാണ് പ്രഭാസ്. ബാഹുബലിയുടെ വിജയത്തോടെ പ്രഭാസിന്റെ താരമൂല്യവും അതിനൊപ്പം ഉയര്‍ന്നു. പിന്നീട് പ്രഭാസിന്റേതായി പുറത്തിറങ്ങിയതെല്ലാം വമ്പന്‍ ബജറ്റിലുള്ള ചിത്രങ്ങളായിരുന്നു. 500 കോടി മുതല്‍ മുടക്കിലാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്.


പ്രീ ബിസിനസിലൂടെ ആദിപുരുഷ് 170 കോടി രൂപ കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന-ആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്. മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റര്‍ വിതരണാവകാശം, ഒ.ടി.ടി, സാറ്റ്ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോള്‍ പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്.


ചരിത്രത്തിന്റെ ആദ്യം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയിരുന്നു. വീണ്ടും വി.എഫ്.എക്സില്‍ മാറ്റം വരുത്തി ഇറങ്ങിയ രണ്ടാമത്തെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെ ചിത്രത്തിന്മേലുള്ള ആരാധകരുടെ പ്രതീക്ഷയും വര്‍ദ്ധിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.