Mumbai : അജയ് ദേവ്ഗണിന്റെ (Ajay Devgn) ഏറ്റവും പുതിയ ചിത്രം മൈദാൻ (Maidaan) അടുത്ത വര്ഷം ജൂൺ 3 ന് റിലീസ് ചെയ്യും. തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അജയ് ദേവ്ഗൺ തന്നെ ചിത്രത്തിൻറെ റിലീസിംഗ് വിവരങ്ങൾ പുറത്ത് വിട്ടത്. ഫുട്ബോൾ കോച്ച് സൈദ് അബ്ദുൽ റഹീമായി ആണ് താരം ചിത്രത്തിൽ എത്തുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമിത് ശർമ്മയാണ്. അജയ് ദേവ്ഗണിനെ കൂടാതെ പ്രിയാമണി, ഗജരാജ് റാവു, രുദ്രനിൽ ഘോഷ് തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെയായി എത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകർ ചിത്രത്തിൻറെ റിലീസ് തീയതിക്കായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. 


ALSO READ: Rashmika Mandanna in Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയിൽ ശ്രീവല്ലിയായി രശ്‌മിക; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


ഇന്ത്യയുടെ മികച്ച ഫുട്ബോൾ കോച്ചുമാരിൽ ഒരാളായ സൈദ് അബ്ദുൽ റഹീമിന്റെ ജീവിതത്തെ പ്രമേയമാക്കി നിർമ്മിക്കുന്ന ചിത്രമാണ് മൈദാൻ. 2018 ലാണ് സീ സ്റ്റുഡിയോസ് ചിത്രം അന്നൗൻസ് ചെയ്തത്. 1951 ലെയും 1962ലെയും ഏഷ്യൻ ഗെയിംസ് ഫുട്ബോൾ കപ്പ് ഇന്ത്യ നേടിയത് സൈദ് അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലായിരുന്നു.


ALSO READ: ഡിസ്കോ ചുവടുകളുമായി Gokul Suresh; ജന്മദിനാശംസയുമായി ​'ഗ​ഗനചാരി' ടീം


ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ ഭാര്യ കഥാപാത്രമായി ആണ് പ്രിയാമണി എത്തുന്നത്. ആദ്യം കീർത്തി സുരേഷ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അജയ് ദേവ്ഗണിന്‍റെ ഭാര്യയായിട്ടുള്ള വേഷമായതിനാല്‍ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം കാരണമാണ് കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ALSO READ: Bhramam Movie : 'ഇത് വെറും ട്രയലറാണ് സർ' അപ്പൊ സിനിമ ഒക്ടോബർ 7ന്, പൃഥ്വിരാജ് ചിത്രം ഭ്രമത്തിന്റെ ട്രയലർ പുറത്തിറങ്ങി


അജയ് ദേവ്ഗണിന്‍റെ ഭാര്യ വേഷം ചെയ്യുന്നതില്‍ നേരത്തെ തന്നെ കീര്‍ത്തിക്കും ആശങ്കകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡിലെ ആദ്യ ചിത്രത്തില്‍ തന്നെ ഭാര്യ വേഷം ചെയ്താല്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു കീര്‍ത്തിയുടെ ആശങ്ക എന്നാണ് റിപ്പോര്‍റ്റുകൾ സൂചിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.