Mumbai : അക്ഷയ് കുമാർ (Akshay Kumar) ചിത്രം ബെൽ ബോട്ടത്തിന് (Bell Bottom)  മികച്ച അഭിപ്രായങ്ങളാണ് ഇന്ത്യയിലെമ്പാടും നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോൾ യുഎഇയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ആദ്യമായി തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ബെൽ ബോട്ടം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്ത് 19 നാണ് ലോകത്തെമ്പാടുമുള്ള തിയേറ്ററുകളിലും ഇന്ത്യയിലെ (India)  ചില തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്‌തത്‌. ചരിത്രപരമായ വസ്തുതകളിൽ കൃത്രിമം കാണിക്കുകയും രാജ്യത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തതിന് ചിത്രം  യുഎഇയിൽ നിരോധിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന് യുഎഇ അനുമതി നൽകിയിരിക്കുകയാണ്.


ALSO READ:  Bell Bottom trailer : അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി


രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ ഹുമ ഖുറേഷി,  ജാക്കി ഭഗ്നാനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ചിത്രത്തിന് ഛായാഗ്രണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രൈലർ ജൂലൈ ആദ്യ വാരം റിലീസ് ചെയ്തിരുന്നു. ഡൽഹിയിൽ വെച്ചാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയത്.


ALSO READ: Bell Bottom Movie Release: ബെൽബോട്ടം ആഗസ്റ്റ് 19-ന്, ചിത്രം ഒരു സ്പൈ ത്രില്ലർ


ചിത്രത്തിൻറെ റിലീസ് ജൂലൈ 27നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് (Covid 19)  മൂലം മാറ്റുകയായിരുന്നു. ആഗസ്ത് 19 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്‌തത്‌. ചിത്രത്തിൽ അക്ഷയ് കുമാർ ഒരു റോ ഏജന്റായി ആണ് എത്തിയിരിക്കുന്നത്.


1980 കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന സ്പൈ ത്രില്ലെർ ചിത്രമാണ് ബെൽ ബോട്ടം. ഫ്ലൈറ്റ് ഹൈജാക്കുകളെ കുറിച്ചൻ ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ ലാറ ദത്ത മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായി ആണ് എത്തുന്നത്.


ALSO READ: Bellbottom Leaked Online : അക്ഷയ് കുമാർ ചിത്രം ബെൽബോട്ടം റിലീസ് ചെയ്തതിന് പിന്നാലെ വ്യാജപതിപ്പെത്തി


ബെൽ ബോട്ടം തീയറ്ററുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിൻറെ വ്യാജപതിപ്പുകൾ ഓൺലൈനിൽ എത്തി. തമിഴ് റോക്കേഴ്സ്, ഫില്മിവപ്പ് തുടങ്ങിയ സൈറ്റുകളാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത് വിട്ടത്. ആദ്യം ചിത്രം ഒടിടി റിലീസിന് എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം നിഷേധിച്ച് ചിത്രത്തിൻറെ പ്രൊഡക്ഷൻ കമ്പനിയായ പൂജ എൻറർടെയിൻമെൻറും രംഗത്തെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.