ബോളിവുഡ് താരം അക്ഷയ് കുമാറിന് ഇന്ന് 50-ാം പിറന്നാൾ.  എന്നാൽ താരത്തിന്റെയും മകളുടെയും വർത്തമാനം കണ്ടാൽ ആരും അതിശയിച്ചു പോകും. മകൾക്കു മുന്നിൽ കുസൃതി കാണിക്കുന്ന അച്ഛനായി ആരാധകരുടെ മനം കവരുകയാണ് അക്ഷയ് കുമാർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ഛന്റെയും മകളുടെയും കുസൃതി നിറഞ്ഞ വീഡിയോ പിറന്നാളിന് ട്വിറ്ററിൽ പങ്കുവച്ചത് മുൻ ബോളിവുഡ് താരവും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്നയാണ്. ട്വീറ്റ് ഇട്ട് മണിക്കൂർ ഒന്ന് ആകുന്നതിന് മുൻപേ ആയിരത്തിലധം പേർ വീഡിയോ ലൈക്ക് ചെയ്തു. മകളുടെ മാത്രമല്ല ആരാധകരുടെയും  ഡാൻസിങ് സ്റ്റാർ അക്ഷയ് തന്നെയെന്ന് വ്യക്തമാക്കുകയാണ് ഈ വീഡിയോ.