ന്യൂഡല്‍ഹി: റിലീസായത് മുതല്‍ യൂട്യൂബി(Youtube)ല്‍ ഡിസ്ലൈക്കുകള്‍ വാരിക്കൂട്ടുകയാണ് ആലിയ ഭട്ടിന്റെ 'സഡക് 2'(Sadak 2). ബുധനാഴ്ചയാണ് യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ മരണത്തിന് ശേഷം ആദ്യമായി റിലീസ് ചെയ്ത ആലിയ ഭട്ട് (Alia Bhatt) ചിത്രത്തിന്റെ ട്രെയിലറാണ് ഇത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെറ്റിദ്ധാരണ ഉണ്ടാക്കുന്നു; ജാന്‍വിയുടെ 'ഗുഞ്ചന്‍ സക്സേന'യ്ക്കെതിരെ വ്യോമസേന


വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയ പേജുകളിലും സ്വജനപക്ഷപാത(Nepotism)ത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ഡിസ്ലൈക്കുകള്‍ നേടിയ വീഡിയോയി സഡക് 2ന്‍റെ ട്രെയിലര്‍ മാറി. ഏകദേശം മൂന്ന് ലക്ഷ൦ ലൈക്കുകള്‍ നേടിയ ട്രെയിലറിനു ആറു മില്ല്യന്‍ ഡിസ്ലൈക്കുകളാണ് ഇതുവരെ നേടിയത്.


അര്‍ദ്ധനഗ്നയായി ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം; ഇന്‍സ്റ്റഗ്രാം കീഴടക്കി മോഡല്‍


20 മില്ല്യന്‍ വ്യൂവാണ് വീഡിയോ നേടിയിരിക്കുന്നത്. ആലിയയ്ക്ക് പുറമേ സഞ്ജയ്‌ ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ''സുഷാന്ത് സിംഗ് രാജ്പുതിനുള്ള ആദരം. ഏറ്റവും കൂടുതല്‍ ഡിസ്ലൈക്കുകള്‍ നേടിയ വീഡിയോയായി സഡക് 2ന്റെ ട്രെയിലര്‍ മാറ്റണം. സ്വജനപക്ഷപാതത്തെ എതിര്‍ക്കൂ...'' -വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകളില്‍ ഒന്നില്‍ പറയുന്നു. 


അവിഹിതം ഗൂഗിള്‍ മാപ്പില്‍; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി!


സുഷാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ വാര്‍ത്തകള്‍ നിറഞ്ഞിരുന്ന ചിത്രമാണ്‌ സഡക് 2. ഇതിനു പിന്നാലെ ''insider vs outsider'' ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സ്വജനപക്ഷപാത൦ റേറ്റ് ചെയ്യാന്‍ സുഷാന്തിന്റെ സഹോദരി ഭര്‍ത്താവ് തയാറാക്കിയ 'നെപ്പോമീറ്റര്‍' സഡക് 2നെയാണ് ആദ്യമായി റേറ്റ് ചെയ്തത്. 98% സ്വജനപക്ഷപാത൦ ഈ ചിത്രത്തിലുണ്ടെന്നാണ് നെപ്പോമീറ്ററിന്‍റെ കണക്ക്.