തെറ്റിദ്ധാരണ ഉണ്ടാക്കുന്നു; ജാന്‍വിയുടെ 'ഗുഞ്ചന്‍ സക്സേന'യ്ക്കെതിരെ വ്യോമസേന

അടുത്ത തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ സേനയെ ആധികാരികമായി പ്രതിനിധീകരിക്കണമെന്ന് വ്യോമസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

Last Updated : Aug 13, 2020, 10:29 AM IST
  • നിര്‍മ്മാതാക്കളായ നെറ്റ്ഫ്ലിക്സ്, ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്നിവരുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെട്ടെന്നാണ് വ്യോമസേനയുടെ ആരോപണം.
  • സിനിമയുടെ ട്രെയിലറിലും ചില രംഗങ്ങളിലും സംഭാഷണങ്ങളിലും അനാവശ്യമായി നെഗറ്റീവുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
  • സേനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള സിനിമയിലെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ പരിഷ്കരിക്കുക ചെയ്യണ൦.
  • മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ്‌ ഗുഞ്ചന്‍ സക്സേനയുടെ കഥ പറയുന്ന ചിത്രമാണ്‌ 'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍'.
തെറ്റിദ്ധാരണ ഉണ്ടാക്കുന്നു; ജാന്‍വിയുടെ 'ഗുഞ്ചന്‍ സക്സേന'യ്ക്കെതിരെ വ്യോമസേന

ന്യൂഡല്‍ഹി: ജാന്‍വി കപൂര്‍ (Janhvi Kapoor) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍' എന്ന ചിത്രത്തിനെതിരെ ഇന്ത്യന്‍ വ്യോമസേന. നെറ്റ്ഫ്ലിക്സില്‍ ചിത്രം റിലീസ് ചെയ്തതിന്‌ പിന്നാലെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് ഇന്ത്യന്‍ വ്യോമസേന കത്തെഴുതിയത്. 

വീട്ടുജോലിക്കാരന് കൊറോണ: ബോണി കപൂറും കുടുംബവും ക്വാറന്‍റീനില്‍.....

അടുത്ത തലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ സേനയെ ആധികാരികമായി പ്രതിനിധീകരിക്കണമെന്ന് വ്യോമസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാക്കളായ നെറ്റ്ഫ്ലിക്സ്(Netflix) , ധര്‍മ്മ പ്രൊഡക്ഷന്‍സ് എന്നിവരുമായി ഉണ്ടാക്കിയ ഈ ധാരണ ലംഘിക്കപ്പെട്ടെന്നാണ് വ്യോമസേന(Indian Air Force)യുടെ ആരോപണം. സിനിമയുടെ ട്രെയിലറിലും ചില രംഗങ്ങളിലും സംഭാഷണങ്ങളിലും അനാവശ്യമായി നെഗറ്റീവുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. 

Teaser: 'കാര്‍ഗില്‍ ഗേള്‍'‍; ജാന്‍വിയെ പ്രശംസിച്ച് ഗുഞ്ചന്‍ സക്സേന!!

സൂചി നൂല്‍ ചലഞ്ചുമായി ജാൻവി കപൂര്‍

സേനയുടെ തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്കെതിരെയുള്ള സംസ്കാരത്തെ മോശമായാണ് ചിത്രീകരിക്കുന്നതെന്നും ആരോപണമുണ്ട്. സേനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള സിനിമയിലെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ പരിഷ്കരിക്കുക ചെയ്യണമെന്ന് ധര്‍മ്മ പ്രോഡക്ഷന്‍സ് ഉടമ കരണ്‍ ജോഹറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സേന വ്യക്തമാക്കി. 

 
മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ്‌ ഗുഞ്ചന്‍ സക്സേനയുടെ കഥ പറയുന്ന ചിത്രമാണ്‌ 'ഗുഞ്ചന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍'. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധ (Kargil War 1999) ഭൂമിയിലേക്ക് ചീറ്റ ഹെലികോപ്റ്റര്‍ പറത്തിയ ഗുഞ്ചന്‍റെ കഥ പറയുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അങ്കത് ബേദി, വിനീത് കുമാര്‍, മാനവ് വിജ്, ആയേഷ റാസ എന്നിവരും വേഷമിടുന്നു. 

 

Trending News