അമേരിക്കന്‍ മോഡലും ബിസിനസുകാരിയുമായ കൈലി ജെന്നറുടെ ഇരുപത്തിമൂന്നാം പിറന്നാള്‍ അടുത്തിടെയാണ് കഴിഞ്ഞത്. ലോക്ക്ഡൌണ്‍ (Corona Lockdown) കാലത്തെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും കൈലി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം (Instagram) പേജില്‍ പങ്കുവച്ചിരുന്നു.
See Pics: പുതിയ അതിഥിയെത്തി, 'കുടുംബ ചിത്രം' പങ്കുവച്ച് പ്രിയങ്കയും നിക്കും...
എന്നാല്‍, അതിന് ശേഷം കൈലി പങ്കുവച്ച ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. മേല്‍വസ്ത്രമില്ലാതെയാണ് കൈലി ചിത്രത്തിനായി ചെയ്തിരിക്കുന്നത്. ഇരുകൈകള്‍ കൊണ്ടും മാറിടം മറച്ചുപിടിച്ചിരിക്കുന്ന കൈലി ഒരു തൊപ്പിയും നെറ്റ് കൊണ്ടുള്ള ഒരു ശിരോവസ്ത്രവും ധരിച്ചിട്ടുണ്ട്.
പാര്‍ട്ടി വെയറായി PPE കിറ്റ്; നടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം
സുഹൃത്തും ഫോട്ടോഗ്രാഫറുമായ സാഷ സാംസൊനോവയാണ് കൈലിയുടെ ഈ ഹോട്ട് ചിത്രത്തിനു പിന്നില്‍. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി മാറുകയായിരുന്നു. ബോള്‍ഡായി ഇങ്ങനെയൊരു ചിത്രം പങ്കുവയ്ക്കാന്‍ തയാറായ കൈലി അഭിനന്ദിച്ചാണ് കമന്‍റുകള്‍.
എന്‍റെ റോസാപ്പൂവിന്.... എക്കാലത്തെയും മികച്ച സമ്മാനത്തിന് നന്ദി -നടാഷയ്ക്കൊപ്പം ഹാര്‍ദിക്
ഇന്‍സ്റ്റഗ്രാം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കൈലി ചിത്രം പങ്കുവച്ചിരിക്കുന്നത്. 1960കളെ അനുസ്മരിപ്പിക്കുന്ന ബോബ് ഹെയര്‍സ്റ്റൈലാണ് കൈലി മുടിയ്ക്ക് നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള പിറന്നാള്‍ ആഘോഷങ്ങളുടെയും പിറന്നാള്‍ സമ്മാനങ്ങളുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെയാണ് കൈലി ഫോട്ടോഷൂട്ട് ചിത്ര൦ ഷെയര്‍ ചെയ്തത്.