Amitabh Bachchan ചിത്രം ചെഹരേയുടെ റിലീസിങ് മാറ്റിവെച്ചു; കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്നാണ് തീരുമാനം
ചിത്രം ഏപ്രിൽ 9 ന് റിലീസ് ചെയ്യാനായിരുന്നു നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നത്. പുതിയ റിലീസിങ് തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല.
Mumbai: അമിതാഭ് ബച്ചനും (Amitabh Bachchan) ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചെഹരേയുടെ റിലീസിങ് തീയതി രാജ്യത്ത് കോവിഡ് രോഗബാധ വൻ തോതിൽ വർധിക്കുന്നതിന് തുടർന്ന് മാറ്റിവെച്ചു. ചിത്രത്തിന്റെ റിലീസിങ് കാത്തിരിക്കുന്ന പ്രേക്ഷകരെ വർത്തകുറുപ്പിലൂടെയാണ് സിനിമയുടെ നിർമ്മാതാക്കൾ റിലീസിങ് തീയതി നീട്ടിവെച്ച വിവരം അറിയിച്ചത്.
ചിത്രം ഏപ്രിൽ 9 ന് റിലീസ് (Release) ചെയ്യാനായിരുന്നു നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗബാധ വർധിക്കുന്നതിന് തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഏർപ്പെടുത്തിയതിനെ തുടർന്നാണ് നിർമ്മാതാക്കൾ ഈ തീരുമാനത്തിൽ എത്തിയത്. ഇന്ത്യയിൽ കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയെയാണ്. പുതിയ റിലീസിങ് തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല.
ALSO READ: Ram Setu First Look: പുത്തൻ ലുക്കിൽ അക്ഷയ് കുമാർ; ഏറ്റെടുത്ത് ആരാധകർ
ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റി വെച്ച വിവരം ഇമ്രാൻ ഹാഷ്മി (Emraan Hashmi) തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും പങ്ക് വെച്ചിട്ടുണ്ട്. ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയ്ക്കുമൊപ്പം റിയ ചക്രബർത്തിയും എത്തുന്നുണ്ട്.
ALSO READ: Pawan Kalyan ന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് വൻ തിരക്കും ഉന്തും തള്ളും - Video
ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് റൂമി ജെഫ്രിയാണ്. ചിത്രത്തിൽ അമിതാഭ് ബച്ചൻ (Amitabh Bachchan) ഒരു വക്കീലായി ആണ് എത്തുന്നത്. അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയ്ക്കും റിയ ചക്രബർത്തിക്കുമൊപ്പം ക്രിസ്റ്റൽ ഡിസൂസ, ആനു കപൂർ, ധ്രിതിമാൻ ചാറ്റർജിഎന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റുന്നത് ഇത് ആദ്യമല്ല. 2020 ജൂലൈയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു ചെഹരേ എന്നാൽ അപ്പോഴും കോവിഡ് (Covid 19) മഹാമാരിയും ലോക്ക്ഡൗണും മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...