Pawan Kalyan ന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് വൻ തിരക്കും ഉന്തും തള്ളും - Video

വിശാഖപട്ടണത്തെ സംഘം ശരത്ത് തീയേറ്ററിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ  റിലീസിനെ തുടർന്ന് വൻ തിരക്കും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 01:50 PM IST
  • തിങ്കളാഴ്ച നടന്ന പവൻ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിലും വൻ തിരക്ക് അനുഭവപെട്ടു.
  • വിശാഖപട്ടണത്തെ സംഘം ശരത്ത് തീയേറ്ററിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിനെ തുടർന്ന് വൻ തിരക്കും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായത്.
  • ആന്ധ്ര പ്രാദേശിലെയും തെലുങ്കാനയിലെയും വളരെ കുറച്ച് തീയേറ്ററുകളിൽ മാത്രമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌.
  • ചിത്രം ഏപ്രിൽ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Pawan Kalyan ന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് വൻ തിരക്കും ഉന്തും തള്ളും  - Video

Visakhapatnam:  തിങ്കളാഴ്ച നടന്ന  Pawan Kalyan ന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസിന് കോവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിലും വൻ തിരക്ക് അനുഭവപെട്ടു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തെ സംഘം ശരത്ത് തീയേറ്ററിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ  റിലീസിനെ തുടർന്ന് വൻ തിരക്കും അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായത്. നടനും രാഷ്ത്രീയ പ്രവർത്തകനുമായ പവൻ കല്യാണിന്റെ വക്കീൽ സാബ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് റിലീസ് ചെയ്‌തത്‌.

ആന്ധ്ര പ്രദേശിലെയും (Andhra Pradesh) തെലുങ്കാനയിലെയും വളരെ കുറച്ച് തീയേറ്ററുകളിൽ മാത്രമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. മാർച്ച് 29ന് വൈകിട്ട് ഏകദേശം 4 മണിയോടെയായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌. താരത്തിന്റെ ആരാധകർ ഉച്ചയ്ക്ക് 2 മണിയോടെ തന്നെ തിയേറ്ററിൽ തടിച്ച് കൂടിയിരുന്നു. ശേഷം താരത്തിന്റെ ചിത്രത്തിന് മുന്നിൽ പൂജ നടത്തുകയും തേങ്ങയുടയ്ക്കുകയും മറ്റും ചെയ്തിരുന്നു. 

ALSO READ: Nizhal trailer: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് കൊണ്ട് നയൻതാരയുടെയും കുഞ്ചാക്കോ ബോബന്റെയും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

തുടർന്ന് ആരാധകർ തീയേറ്ററിലേക്ക് (Theater) ഇടിച്ച് കയറാൻ ശ്രമിച്ചതിനെ തുടർന്ന് തിയേറ്ററിന്റെ ചില്ലുകൾ തകർന്നു. എന്നാൽ ഈ പ്രശ്‍നങ്ങൾ ഒന്നും വകവയ്ക്കാതെ വീണ്ടും ട്രെയ്‌ലർ കാണാനായി ആരാധകർ തീയേറ്ററിലേക്ക് ഇടിച്ച് കയറി. ചിത്രത്തിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ ട്രെയ്‌ലർ ഹോളി ദിവസം പുറത്ത് വിടാൻ തീരുമാനിക്കുകയായിരുന്നു.

ALSO READ: Manju Warrier ടെ ഫോട്ടോഗ്രാഫറെ തപ്പി Social Media, തന്റെ ചിത്രം എടുത്തത് മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭ്യനായ Photographer റെന്ന് നടി​

പവൻ കല്യാൺ 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ രംഗത്തേക്ക് തിരിച്ച് വരികയാണ് വക്കീൽ സാബ് എന്ന ചിത്രത്തിലൂടെ. അമിതാഭ്‌ ബച്ചന്റെ (Amitabh Bachchan) പിങ്ക് എന്ന ചിത്രത്തിന്റെ പുനർനിർമ്മാണമാണ് വക്കീൽ സാബ് എന്ന ചിത്രം.  ശ്രുതി ഹാസൻ, നിവേദ തോമസ്, അഞ്ജലി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. ചിത്രം ഏപ്രിൽ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News