ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് അങ്കിത ലോഖാണ്ടെ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാനമായി അവന്‍ സംസാരിച്ചത് വിവാഹത്തെ കുറിച്ച് -സുഷാന്തിന്‍റെ അച്ഛന്‍ പറയുന്നു


താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഷാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വ്യക്തമാകി അങ്കിത രംഗത്തെത്തിയിരുന്നു. സുഷാന്തിന്റെ മരണത്തിനു പിന്നാലെ കടുത്ത നിരാശയിലായിരുന്ന അങ്കിതയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 


Ankita Lokhande യുടെ bridal photoshoot വൈറലാകുന്നു


പുതിയ ജീവിതത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പോടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അബീര്‍, അബീരാ എന്നാണ് കുഞ്ഞുങ്ങളുടെ പേര്. എന്നാല്‍, ഫോട്ടോയില്‍ കാണുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അങ്കിതയ്ക്കും കാമുകന്‍ വിക്കി ജെയ്നും വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 


റിയ ഉപദ്രവിക്കുന്നതായി സുശാന്ത് സന്ദേശം അയച്ചു; മുൻ കാമുകിയുടെ മൊഴി പുറത്ത്


ചിത്രം വൈറലായതോടെ താരത്തിനും കാമുകനും ആശംസകള്‍ നേരുകയാണ് ആരാധകര്‍. പവിത്ര രിഷ്ത എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കവെയാണ് അങ്കിത സുഷാന്തുമായി പ്രണയത്തിലാകുന്നത്. ഏകദേശം ഏഴ് വര്‍ഷത്തോളം പ്രണയിച്ച ഇരുവരും 2016ലാണ് വേര്‍പിരിഞ്ഞത്. സുഷാന്തിന്റെ കുടു൦ബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് അങ്കിത.


Sushant-ന്റെ അമ്മയുടെ ചിത്രം പങ്കുവെച്ച അങ്കിതയ്ക്ക് മറുപടിയുമായി സഹോദരി