റിയ ഉപദ്രവിക്കുന്നതായി സുശാന്ത് സന്ദേശം അയച്ചു; മുൻ കാമുകിയുടെ മൊഴി പുറത്ത്

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു.

Last Updated : Jul 30, 2020, 01:08 PM IST
  • റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന
  • സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു.
  • ലോക്ക്ഡൗൺ കാലത്ത് സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയ സുശാന്തിന്‍റെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട് വിട്ടു പോയത്
റിയ ഉപദ്രവിക്കുന്നതായി സുശാന്ത് സന്ദേശം അയച്ചു; മുൻ കാമുകിയുടെ മൊഴി പുറത്ത്

സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. 

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത(Ankita Lokhande) പൊലീസിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ankita Lokhande (@lokhandeankita) on

നിരവധി  ആരോപണങ്ങളാണ് റിയയ്ക്കെതിരെ  സുശാന്തിന്റെ പിതാവ് ഉയർത്തിയത്.  സുശാന്തിന്‍റെ  അക്കൗണ്ടില്‍ നിന്നും15 കോടി രൂപ റിയ പിന്‍വലിച്ചതായും  മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതിയില്‍ ആരോപിക്കുന്നു. റിയ എത്തിയതിന് ശേഷം  സുശാന്തിന്‍റെ  വേലക്കാരെയും വിശ്വസ്തരേയും മാറ്റി. കൂടാതെ, സുശാന്തിന്‍റെ   വീട്ടുകാര്‍ വിളിക്കാതിരിക്കാന്‍ സിം കാര്‍ഡ്‌  കൂടെക്കൂടെ  മാറ്റിയിരുന്നുവെന്നും  സുശാന്തിന്‍റെ  പിതാവ് കെ കെ സിംഗ് ആരോപിക്കുന്നു.

Also Read: അവസാനമായി അവന്‍ സംസാരിച്ചത് വിവാഹത്തെ കുറിച്ച് -സുഷാന്തിന്‍റെ അച്ഛന്‍ പറയുന്നു

ലോക്ക്ഡൗൺ കാലത്ത്  സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയ(Rhea Chakraborty) സുശാന്തിന്‍റെ  മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ്  വീട്  വിട്ടു പോയത്.  റിയ സുശാന്തിന്‍റെ  ഒരു ലാപ് ടോപ്,  മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍,  ആഭരണങ്ങള്‍, കെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ കൊണ്ടുപോയതായും സുശാന്തി(Sushanth singh Rajput)ന്‍റെ  പിതാവ് കെ കെ സിംഗ് പരാതിയില്‍ ആരോപിക്കുന്നു.

അതെസമയം പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവർത്തി സുപ്രീംകോടതിയെ സമീപിച്ചു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

Trending News