അന്തരിച്ച ബോളിവുഡ് ചലച്ചിത്ര നടന്‍ സുഷാന്തിന്‍റെ മരണ ചടങ്ങുകള്‍ മുംബൈയില്‍ പൂര്‍ത്തിയായതിന് പിന്നാലെ രാജ്പുത് കുടുംബത്തിന് ആഘാതമായി മറ്റൊരു മരണം...


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാറിലെ പുര്‍നിയ സ്വദേശിയും താരത്തിന്‍റെ കസിന്‍റെ ഭാര്യയുമായ സുധാ ദേവിയാണ് മരിച്ചത്. സുഷാന്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവര്‍ കടുത്ത നിരാശയിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. 


തിങ്കളാഴ്ച സുഷാന്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ മുംബൈയില്‍ നടന്ന അതേസമയത്താണ് സുധാ ദേവി മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സുഷാന്തിന്‍റെ മരണ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഇവര്‍ ഭക്ഷണം കഴിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. 


സുഷാന്ത് സിംഗ്, അതാര്? അന്ന് പരിഹസിച്ചു, ഇന്ന് ആലിയയുടെ കണ്ണീര്‍ പോസ്റ്റ്‌... 


പവന്‍ ഹന്‍സ് ശ്മശാനത്തിലാണ് സുഷാന്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ചബ്ര, താരങ്ങളായ കൃതി സനോന്‍, വിവേക് ഒബറോയ്, റിയ ചക്രബര്‍ത്തി, ശ്രദ്ധ കപൂര്‍, വരുണ്‍ ശര്‍മ്മ, സംവിധായകന്‍ അഭിഷേക് കപൂര്‍, ഗായകന്‍ ഉദിത് നാരായണന്‍ എന്നിവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. 


ഇന്നലെ രാവിലെയാണ് സുഷാന്തിന്‍റെ പിതാവും സഹോദരിമാരും പട്നയില്‍ നിന്നും മുംബൈയിലെത്തിയത്. മിനിസ്ക്രീന്‍ താരങ്ങളും സുഷാന്തിന്‍റെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.


ബാന്ദ്രയിലെ വീട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് തൂങ്ങി മരിച്ച നിലയില്‍ സുഷാന്തിനെ കണ്ടെത്തിയത്. 34 വയസായിരുന്നു. അതേസമയം, താരത്തിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സുഷാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബം ആവശ്യപ്പെട്ടു. 


രണ്ട് മണിക്ക് പണിതീര്‍ന്ന റോഡ്‌ നാല് മണിക്ക് ഇടിഞ്ഞുപൊളിഞ്ഞ് വെള്ളത്തിലേക്ക്...


കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. നടന്നത് കൊലപാതകമാണെന്നും, സിബിഐ അന്വേഷണം വേണമെന്നും സംഭവത്തിൽ അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് ഇടപെട്ട് സിബിഐ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ മാതൃ സഹോദരൻ പറഞ്ഞു.


കോവിഡ് (COVID 19) പരിശോധനയ്ക്കു ശേഷമാണ് സംസ്‍കാരംനടത്തിയത്. ഇന്നലെ രാത്രി വൈകി പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം അന്ധേരിയിലെ കൂപ്പര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. നടന്‍റെ മരണത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.